Tuesday, November 15, 2016

ഖത്തര്‍ കേരളീയം നവംമ്പര്‍ 18 നു സമാപിക്കും.


ദോഹ : ഫ്രൻസ് കൾച്ചറൽ സെന്റർ (എഫ്.സി.സി.) സംഘടിപ്പിക്കുന്ന ഖത്തര്‍ കേരളീയം സാംസ്‌കാരികോത്സവത്തിന്റെ സാമപന പരിപാടി നവംമ്പര്‍ 18 വെളളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കും.

വക്‌റ ബര്‍വ വില്ലേജിലെ ശാന്തിനകേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സാമപന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഇ.എന്‍, കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍, ഖത്തറിലെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാലാ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഫ്രന്റസ് കള്‍ച്ചറല്‍ സെന്ററിനുളള അക്ഷയ പുരസ്‌കാരം പായിപ്ര രാധാകൃഷ്ണന്‍ ചടങ്ങില്‍ സമര്‍പ്പിക്കും.

ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന സ്‌കൂള്‍ കലോല്‍സവം, ഫേട്ടോാഗ്രാഫി, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വേനലവധികാല അനുഭവകുറിപ്പ് മത്‌സരമായ മലയാള മഴ, കാഴ്ച്ച ഫോട്ടോഗ്രാഫി മല്‍സരം എന്നിവയിലെ വിജയികള്‍ക്കുളള സമ്മാനദാനവും സമാപന സമ്മേളനത്തില്‍ നടക്കും.

ഒപ്പന, കോല്‍ക്കളി, വില്‍പ്പാട്ട്, ഓട്ടം തുളളല്‍ എന്നിവ കോര്‍ത്തിണക്കി എഫ്.സി.സി കാലകരാന്‍മാര്‍ ഒരുക്കുന്ന ഹാസ്യ വിമര്‍ശനം, ഫിറോസ് മൂപ്പന്‍, നൗഫല്‍ ശംസ് എന്നിവര്‍ രചനയും സംവിധാനവും കൃഷ്ണനുണ്ണി സഹസംവിധാനവും നിര്‍വഹിച്ച '' കൂടൊഴിഞ്ഞ് ആകാശങ്ങളിലേക്ക്'' ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയ പരിപാടികളും അരങ്ങേറും.

ഖത്തര്‍ കേരളീയം സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി എഫ്.സി.സി ചര്‍ച്ചാവേദി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പണിപുര നവംമ്പര്‍ 17, 18 തിയ്യതികളില്‍ നടക്കും.

കെ.ഇ.എന്‍ നേതൃത്വം നല്‍കുന്ന സാംസ്‌കാരിക പണിപുര നവംമ്പര്‍ 17 ന് വൈകുരേം 6.30 മുതല്‍ എഫ്.സി.സി ഹാളില്‍ തുടക്കം കുറിക്കും.

പണിപുരയില്‍ സാംസ്‌കാരിക ദേശീയത-സത്യവും മിഥ്യയും, പ്രവാസി മൂലധനവും കേരളീയ സാംസ്‌കാരിക പൊതു മണ്ഡലവും, പ്രവാസി സമൂഹം-വായന എഴുത്ത്, ഫാസിസ കാലത്തെ ബഹുസ്വര ഇടങ്ങള്‍, തുടങ്ങിയ സമകാലിക വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംവാദങ്ങൾ ഉണ്ടായിരിക്കും.

മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്കായിരിക്കും സാംസ്‌കാരിക പണിപുരയിലേക്കുളള പ്രവേശനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എഫ്.സി.സി. ഖത്തര്‍ കേരളീയം സാംസ്‌കാരികോല്‍സവത്തിന്റെ സാമപന പരിപാടി നവംമ്പര്‍ 18 വെളളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കും.വക്‌റ ബര്‍വ വില്ലേജിലെ ശാന്തിനകേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സാമപന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.