Tuesday, December 27, 2016

ഖത്തറിൽ 60 കഴിഞ്ഞവർക്ക് ഇനി വിസയില്ല



ദോഹ : 60 വയസ്സുളള പ്രവാസികള്‍ക്ക് ഇനി വിസ പുതുക്കി നല്‍കില്ല.അടുത്തിടെ നടപ്പിൽ വന്ന പുതിയ പ്രവാസി നിയമത്തിന്‍െറ ഭാഗമായിയാണ് ഈ തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം സ്വീകരിക്കും.

ഈ നിയമം നടപ്പിലാകുന്നതോടെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി നിജപ്പെടും.

2009ലെ എട്ടാം നമ്പര്‍ മനുഷ്യവിഭവശേഷി വികസന നിയമപ്രകാരം ഖത്തര്‍ പൊതുമേഖലയില്‍ ഒട്ടുമിക്ക ജോലികള്‍ക്കും 60 വയസാണ് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അറുപത് വയസ്സ് കഴിഞ്ഞ വിദേശിയരായ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ വിസ പുതുക്കി നല്‍കിയിരുന്നു.

ഈ ആനുകൂല്യത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് 60വയസ് കഴിഞ്ഞശേഷവും ഖത്തറിന്റെ തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നത്.

അതേ സമയം പാര്‍ട്ട്ണര്‍ഷിപ്പില്‍ രാജ്യത്ത് വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് 60 വയസ്സിന്‍െറ കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയുന്നു.

തൊഴില്‍മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ളവരെ 60വയസ്സായി എന്ന ഒറ്റക്കാരണത്താല്‍ പിരിച്ചുവിടുന്നതിന് പല സ്ഥാപനങ്ങളും വിമുഖത കാട്ടാറുണ്ട്.

വര്‍ഷങ്ങളായി ഏറെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടെന്ന്‌ തൊഴിലിടങ്ങളില്‍ നിന്ന്‌ മാറ്റിയാല്‍ തൊഴില്‍ മേഖലയിക്കും അതോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌ ഘടനയെയും അത്‌ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌.

നിര്‍ബന്ധിത വിരമിക്കല്‍ പ്രായം കൃത്യമായി നടപ്പാക്കിയാല്‍ 60 വയസ്സ് പൂര്‍ത്തിയായ പ്രവാസി ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകേണ്ടിവരും.

60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രപുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്വദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാനുമാണ് മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് അറിയുന്നു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രപുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്വദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാനുമാണ് മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് അറിയുന്നു.

Unknown said...

IT' S INFORMATIVE REPORT