Showing posts with label പ്രോഗ്രാമുകൾ. Show all posts
Showing posts with label പ്രോഗ്രാമുകൾ. Show all posts

Sunday, November 3, 2013

കുമാര്‍ സാനുവും അല്‍ക യാഗ്‌നിക്കും നവംബര്‍ 15 ഖത്തറില്‍.



ദോഹ : റാമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഫാരി മാള്‍ അവതരിപ്പിക്കുന്ന കുമാര്‍ സാനു & അല്‍ക യാഗ്‌നിക് ലൈവ് ഇന്‍ ഖത്തര്‍ നവംബര്‍ 15 ന് വൈകീട്ട് 6.30 ന് കര്‍വ ഹെഡ് ഓഫീസിന് സമീപത്തുള്ള വെസ്റ്റ് എന്‍ഡ് പാര്‍ക്കിലെ ആംഫി തീയേറ്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രോഗ്രാം ഡയറക്ടര്‍ റഹീം ആതവനാട്, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട്, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ്, ഷറഫ് ഡി.ജി. കണ്‍ട്രി ഹെഡ് ഗണേഷ് മിസ്ത്ര, പ്ലാനറ്റ് ഫാഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഹസ്സന്‍ കുഞ്ഞി, വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഈവന്റ്‌സ് & എന്റ്‌റര്‍ട്ടൈന്‍മെന്റ് ഇന്‍ ചാര്‍ജ് ടോണി ജോര്‍ജ് തോമസ്, സ്റ്റാര്‍ വേള്‍ഡ് മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, September 19, 2013

ഖലീല്‍ ജിബ്രാന്റെ ജീവിതം അറബ് ജനതക്ക് വേണ്ടിയായിരുന്നു

ദോഹ : അറബ് ജനതക്ക് വേണ്ടിയായിരുന്നു ഖലീല്‍ ജിബ്രാന്റെ സാഹിത്യ ജീവിതമെന്ന് സംവിധായകന്‍ ആര്‍നെ പോള്‍മീര്‍ പറഞ്ഞു. ഖലീല്‍ ജിബ്രാന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രധാന കൃതിയായ പ്രവാചകനും ചേര്‍ത്ത് തയ്യാറക്കിയ ‘റെസ്റ്റ് അപോണ്‍ ദി വിന്‍ഡ്’ എന്ന നാടക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് വസന്തം സൃഷ്ടിച്ച സാഹചര്യം ഈജിപ്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തിനെതിരെ നിലകൊണ്ട ഖലീല്‍ ജിബ്രാന്‍ ലബനാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ ജനതയ്ക്കു വേണ്ടി ചിത്രം വരച്ചും സാഹിത്യ രചന നടത്തിയും ജീവിച്ച കലാകാരനായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലബനാനില്‍ ജനിച്ച് ബോസ്റ്റണില്‍ കുടിയേറ്റക്കാരനായി കഴിയേണ്ടി വന്ന ജിബ്രാന്റെ ഏറ്റവുമധികം വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത കൃതി ‘പ്രവാചകന്‍’ ആണ്. അതുകൊണ്ടാണ് നാടകത്തില്‍ ‘പ്രവാചകന്‍’ പ്രധാനമായും പരാമര്‍ശ വിധേയമായതെന്നും ആര്‍നെ പോള്‍മീര്‍ പറഞ്ഞു.

ഖലീല്‍ ജിബ്രാന്‍ കൃതികള്‍ക്ക് അറബ് രാഷ്ട്രങ്ങളില്‍ ഇപ്പോഴും മികച്ച സ്വീകാര്യതയാണുള്ളത്. ജിബ്രാന്റെ കാലത്തെ സമരങ്ങളും മറ്റും ഇക്കാലത്ത് മനസ്സിലാക്കാനാകുന്നത് പഴയ കാലത്തെ ചിത്രീകരിക്കുന്ന കലാ സാഹിത്യങ്ങളിലൂടെയാണ്. കുടിയേറ്റത്തിന്റെ വേദനയില്‍ ജീവിച്ച ജിബ്രാനെക്കുറിച്ച് ജര്‍മനിയില്‍ നിന്ന് കുടിയേറി ബ്രിട്ടനില്‍ ജീവിക്കുന്ന താന്‍ നാടകം ചെയ്യുന്നതിന് മറ്റൊരു മാനം കൂടിയുണ്ടെന്നും പോള്‍മീര്‍ പറഞ്ഞു.

വേദിയില്‍ ഖലീല്‍ ജിബ്രാനായി ഫാനസ് സെനോഫോസ് ജീവിക്കുമ്പോള്‍ അഭിനയത്തിന്റെ കളരിയില്‍ ഷെക്‌സ്പീരിയന്‍ വേഷങ്ങളിലൂടെ പ്രശസ്തയായ ഡയന മൗസാവി ജിബ്രാന്റെ ഭാര്യയുടേയും സഹോദരിയുടേയും വേഷമണിഞ്ഞ് കാണികളുടെ മുഴുവന്‍ പ്രശംസയും ഏറ്റുവാങ്ങി.



നബില്‍ എലൗഹാബി, സാക് സവാല്‍ഹ, ലാറ സവാല്‍ഹ, സ്റ്റഫാനി എല്ലൈന്‍ തുടങ്ങിയവരും നാടകത്തില്‍ വിവിധ വേഷങ്ങള്‍ അണിഞ്ഞു. നദീം സവാല്‍ഹയാണ് റസ്റ്റ് അപോണ്‍ ദ വിന്‍ഡിന്റെ രചന നിര്‍വഹിച്ചത്.

അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ആസ്‌ത്രേലിയയിലും അമേരിക്കന്‍ നാടുകളിലുമായി ലോകത്തെ 52 നഗരങ്ങളില്‍ റസ്റ്റ് അപോണ്‍ ദ വിന്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് നാടകത്തിന്റെ നിര്‍മാണ കമ്പനിയായ മതാര്‍ വെഞ്ചേഴ്‌സ് ഉടമയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അലി മതാര്‍ പറഞ്ഞു. നാടകവുമായുള്ള ലോകസഞ്ചാരത്തിന്റെ ഭാഗമായി 2014 ഒക്‌ടോബറില്‍ ഇന്ത്യയില്‍ നാടകം അവതരിപ്പിക്കുമെന്നും അലി മതാര്‍ കൂട്ടിച്ചേര്‍ത്തു.

Tuesday, June 26, 2012

കൊലപാതക രാഷ്ട്രീയത്തിനെതിരെ 'സംസ്കാര ഖത്തര്‍ ' സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയമായി.



ദോഹ : ഖത്തറിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടന 'സംസ്കാര ഖത്തര്‍ ' സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉള്ള പ്രതിഷേധ കൂട്ടായ്മയും ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും , ആശയ സംവാദം കൊണ്ടും ശ്രദ്ധേയമായി.

21 .06 .2012 വ്യാഴാഴ്‌ച വൈകീട്ട് ഏഴു മണിക്ക് ദോഹ മുന്താസയിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും ആയ സി .ആര്‍ മനോജ്‌, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കെ എം സി സി ഭാരവാഹിയുമായ എസ്.എ .എം ബഷീര്‍ , മുന്‍ എസ് എഫ് ഐ നേതാവ് റിജു ആര്‍, പ്രദോഷ് കുമാര്‍ , അസീസ്‌ നല്ലവീട്ടില്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമൂഹത്തിന്റെ നനാതുറകളില്‍ പെട്ട നൂറിലേറെ പ്രവാസികള്‍ കൂട്ടായ്മ അവിസ്മരണീയമാക്കി.



നവോഥാന പ്രസ്ഥാങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് വഴിമാറി വരുമ്പോള്‍ സ്വയം തിരുത്തലുകളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയു എന്ന് സി.ആര്‍ .മനോജ്‌ പറഞ്ഞു. ആശയ സമരങ്ങള്‍ തീരുന്നിടതാണ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമ രാഷ്ട്രീയ നഷ്ട്ടപെടലുകളുടെ മാത്രമാനെന്നു കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതിനെതിരെ ശബ്ധമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എസ്.എ.എം. ബഷീര്‍ അഭിപ്രായപ്പെട്ടു.



സുഖലോലുബധയുടെ രാഷ്ട്രീയം വിപ്ലവപ്രസ്ഥാനങ്ങളെ പുറകോട്ടു നയിക്കുകയാണെന്നു, പോരാട്ട വീര്യതിന്റെയും ഉദാത്ത മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമായ ടി പി ചന്ദ്രശേഖറിന്റെ ധീരരക്തസാക്ഷിത്വം അമ്പത്തൊന്നു വെട്ടുകളുടെ രാഷ്ട്രീയം കൂടിയാണ് വിളിച്ചു പറയുന്നതെന്ന് റിജു ആര്‍ .ഒഞ്ചിയം ഓര്‍മിപ്പിച്ചു.

ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്, അടിസ്ഥാന ജനവിപാകതിനായ് നില കൊള്ളേണ്ടാതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെന്നും അതില്‍ നിന്ന് വ്യതിചലനം ഉണ്ടാവുനിടതാണ് അക്രമം ഉടലെടുക്കുനതെന്നും പ്രദോഷ് കുമാര്‍ തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ജനപക്ഷം ആയിരുന്ന ഇടതു പക്ഷത്തിനു മൂല്യചുതി സംഭവിക്കുന്നതോടെ മറ്റൊരു ഇടതുപക്ഷത്തിനു വഴിമാരേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്ന് അസീസ്‌ നല്ലവീട്ടി ല്‍ അഭിപ്രായപെട്ടു.



സംഘടന പ്രസിഡന്റ്‌ അഡ്വ ജാഫര്‍ഖാന്‍ കേച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സ്വാഗതവും അഷ്‌റഫ് പൊന്നാനി നന്ദിയും പറഞ്ഞു.

Thursday, June 21, 2012

രാഷ്ട്രീയകൊലപതകങ്ങൾക്കെതിരെ ‘സംസ്കാര ഖത്തറിന്റെ പ്രതിഷേധകൂട്ടായ്മ ഇന്ന്.



ദോഹ : രാഷ്ട്രീയകൊലപതകങ്ങക്കെതിരെ ‘സംസ്കാര ഖത്തർ‘ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നു.ഇന്ന് (വ്യാഴാഴ്ച്ച,ജൂൺ ഇരുപത്തിയൊന്നാം തിയ്യതി) വൈകീട്ട് 7 .00 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എസ്സ്.എ.എം.ബഷീർ,ബൈജു ഇസ്മായിൽ, എം.ടി.നിലമ്പൂർ,അഡ്വ.ജാഫർഖാൻ, സി.ആർ.മനോജ്, റിജു.ആർ തുടങ്ങിയവർ പ്രഭാഷണങ്ങള്‍ നടത്തും.

രാഷ്ട്രീയ തിമിരം ബാധിച്ച കോമരങ്ങള്‍ കേരള മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പിക്കുമ്പോള്‍ നിഷ്കളങ്കരായി വിറങ്ങലിച്ചു നില്‍ക്കുന്ന പ്രവാസജനസമൂഹത്തിന്റെ പ്രതികരണങ്ങൾക്കായുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രതിഷേധകൂട്ടായ്മ കൊണ്ട് ഉദേശിക്കുന്നതെന്ന് സംസ്കാര ഖത്തർ ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ പണ്ടാരത്തിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പുറമെ വ്യക്തിവൈരാഗ്യമോ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ മൂലമുണ്ടാകുന്ന കൊലപാതകങ്ങളിലും രാഷ്ട്രീയ നിറം കലര്‍ത്തുന്ന ഒരു പ്രവണത ഇപ്പോൾ അധികരിക്കുന്ന ഒരു കാഴ്ച്ച ഇപ്പോൾ കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലുള്ള സൌഹൃദരായ എല്ലാ മലയാളി സുഹൃത്തുകളേയും പ്രസ്ഥുത പരിപാടിയിലേക്ക് ആദ്രമായി സ്വാഗതം ചെയ്യുന്നതായി സംഘടന അറിയിച്ചു.കൂടുതൽ വിളിക്കേണ്ട നമ്പറുകള്‍ 55628626 ,55071059, 551987804.

Thursday, June 9, 2011

ദോഹ വ്യാപാരമേള ജൂണ്‍ 13 ന് അവസാനിക്കും

ദോഹ : ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ദോഹ വ്യാപാരമേള ജൂണ്‍ 13 ന് അവസാനിക്കും. ജൂണ്‍ നാലാം തിയതി ഖത്തര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തൊവാര്‍ അല്‍കുവാരി ഉദ്ഘാടനം ചെയ്ത മേളയില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 550 വാണിജ്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Monday, June 6, 2011

ഷാം ഇ ഗസല്‍ സന്ധ്യ ജൂണ്‍ 11 ശനിയാഴ്ച

ദോഹ: തിരുമുറ്റം ഖത്തര്‍ ചാപ്റ്ററും ക്യുബിസ് ഇവന്റും ചേര്‍ന്ന് ഖത്തറിലെ സംഗീതാസ്വാദകര്‍ക്കായി ഗസല്‍ സന്ധ്യ ഒരുക്കുന്നു. ഗസല്‍ ഗായകരായ ഉംബായിയും ഗായത്രിയും പങ്കെടുക്കുന്ന ഷാംഇ ഗസല്‍ എന്ന പരിപാടി ജൂണ്‍ 11 ശനിയാഴ്ച വൈകിട്ട് 730 ന് ഗള്‍ഫ് സിനിമയില്‍ അരങ്ങേറും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

യേശുദാസ് ജൂണ്‍ 10ന് ദോഹയില്‍

ദോഹ: പ്രശസ്ത ഗായകന്‍ പത്മശ്രീ യേശുദാസ് ദോഹയിലെത്തുന്നു. 'സമന്വയം' എന്ന സംഘടന സംഘടിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരിയില്‍ പങ്കെടുക്കാനാണെത്തുന്നത്. ജൂണ്‍ 10ന് ദോഹ സിനിമയില്‍ സംഘടിപ്പിക്കുന്ന സംഗീത സദസ്സില്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, വിശ്വേശ്വര പ്രസാദ് കൃഷ്ണന്‍, മഹാധ്വശര്‍മ, ഓമനക്കുട്ടന്‍ എന്നിവരും പങ്കെടുക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Monday, May 30, 2011

വ്യാപാരമേള ജൂണ്‍ നാലിന്

ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റി ക്യൂ മീഡിയയുമായി ചേര്‍ന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ നടത്തുന്ന വ്യാപാരമേള ജൂണ്‍ നാലിന് ദോഹ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിക്കും............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, May 18, 2011

തീവ്രവാദ വിരുദ്ധ ശില്‍പശാല ആരംഭിച്ചു

ദോഹ: ആഭ്യന്തരമന്ത്രിയും ദേശീയ തീവ്രവാദ വിരുദ്ധ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന തീവ്രവാദ വിരുദ്ധ ശില്‍പശാല ഷെറാട്ടന്‍ ദോഹ ഹോട്ടലില്‍ ഇന്നാരംഭിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Saturday, May 14, 2011

വ്യാപാര മേള ജൂണ്‍ നാലു മുതല്‍

ദോഹ: ഇന്ത്യ ഉള്‍പ്പെടെ 30 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ദോഹ വ്യാപാര മേള ജൂണ്‍ നാലിനു ദോഹ എക്‌സ്ബിഷന്‍ സെന്ററില്‍ ആരംഭിക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Friday, May 6, 2011

ദിലീപ് ഷോ ഇന്ന്


ദോഹ: മനു ആര്‍ട്‌സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട് എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, May 4, 2011

ന്‍സെര്‍ച്ച് ഓഫ് മൈ ഹോം പ്രദര്‍ശനം വ്യാഴാഴ്ച്ച


ദോഹ: എഫ്.സി.സി കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്(വ്യാഴാഴ്ച്ച)വൈകുന്നേരം 7.30ന് എഫ്.സി.സി ഓഡിറ്റോറിയത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ഓപണ്‍ ഫോറവും നടക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ദിലീപ് ഷോ വെള്ളിയാഴ്ച


ദോഹ: മനു ആര്‍ട്‌സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ വെള്ളിയാഴ്ച വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട് എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക