Sunday, April 13, 2008

പ്രവാസി സര്‍വകലാശാല താമസിയാതെ യാഥാര്‍ഥ്യമാകും

ദോഹ: പ്രവാസി സര്‍വകലാശാല താമസിയാതെ യാഥാര്‍ഥ്യമാകും. അതിന്റെ പ്രവര്‍ത്തനങ്ങളൊക്കെ വളരെയധികം വേഗത്തില്‍ മുന്നേറുന്നുണ്ട്. 'പ്രവാസി ഭാരതീയദിന്‍' എന്ന പേരില്‍ വര്‍ഷംതോറും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സമ്മേളനം പ്രഹസനമല്ലെയെന്ന ചോദ്യത്തിനു കുറേക്കൂടി കാര്യക്ഷമമാക്കണമെന്ന അഭിപ്രായമാണെനിക്കുള്ളതെന്നും നിങ്ങളുടെ നിര്‍ദേശങ്ങളും അറിയിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.

കേരള സര്‍ക്കാറിന്റെ കീഴിലുള്ള പ്രവാസി വകുപ്പ് വെറും നോക്കുകുത്തി മാത്രമാണെന്നും ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ആ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈയടക്കിവെച്ചതിന്റെ പിന്നില്‍. ഇത്രയും പ്രധാനപ്പെട്ടൊരു വകുപ്പ് ഒരു പ്രത്യേക മന്ത്രിക്കു വിട്ടുകൊടുത്തു ക്രിയാത്മകമായ രീതിയിലുള്ള എന്തെങ്കിലും പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. രണ്ടു വര്‍ഷത്തെ ഭരണം പൂര്‍ണമായും പരാജയമാണ്. മന്ത്രിസഭയ്ക്കകത്തുള്ള പടലപ്പിണക്കങ്ങള്‍ തീര്‍ക്കാനും സ്വന്തം പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനുമാണ് സമയം ചെലവിടുന്നത്. കേരളചരിത്രത്തിലുള്ള ഏറ്റവും മോശമായ ഭരണമാണിത്. ഇത്രയും വലിയൊരു ജനപിന്തുണ ലഭിച്ചിട്ടും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെ ടുത്തി.

വികസനം ഒന്നര പതിറ്റാണ്ടുകാലം പിന്നോട്ട് പോയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ നിക്ഷേപരംഗത്തും മറ്റും വളരെ മുന്നോട്ടു പോയിട്ടും കേരളം വിദേശമൂലധന നിക്ഷേപത്തിലും സ്വകാര്യനിക്ഷേപത്തിലും വളരെ പിന്നോട്ടാണ്. യു.ഡി.എഫിന്റെ ഭരണകാലത്ത് കൊണ്ടുവന്ന സ്മാര്‍ട്ട്‌സിറ്റിയല്ലാതെ മറ്റൊന്നും പുതിയ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. കുട്ടനാട്ടില്‍ കൃഷിക്കാരുടെ അവസ്ഥ വളരെ അവതാളത്തിലാണ്. കൃഷിപ്പാടങ്ങളില്‍ കൊയ്യാന്‍ യന്ത്രമിറക്കാന്‍ അനുവദിക്കുന്നില്ല. ജോലി ചെയ്യാന്‍ ആളെയും കിട്ടുന്നില്ല. ജനങ്ങളെന്തു ചെയ്യണമെന്നദ്ദേഹം ചോദിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...