Thursday, May 29, 2008

പ്രവാസികളുടെ യാത്രാപ്രശ്‌നം തന്നെയാണ് അന്നും ഇന്നും മുന്നില്‍.




സകല സര്‍വീസ് ഉപഭോക്തൃ മേഖലകളിലും കുത്തകകള്‍ തകര്‍ന്നിട്ടും മത്സരങ്ങള്‍ മുഴുത്തിട്ടും ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ കുത്തക കൂടുതല്‍ ക്രൗര്യത്തോടെ നില കൊള്ളുകയാണ്.

ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്‌നങ്ങളുടെ ആഴം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ-കേരളത്തിലെയെങ്കിലും-ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ മിനക്കെട്ടില്ലെന്നു തന്നെയാണ്. ഉണ്ടായിരുന്നെങ്കില്‍ ഗള്‍ഫ് പ്രവാസികള്‍ മൂന്നര പതിറ്റാണ്ടുകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതാനും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരം കാണാന്‍ കഴിയുമായിരുന്നു.മൂന്നര പതിറ്റാണ്ടായി നിലനില്‍ക്കുന്ന വ്യോമയാത്രാക്ലേശവും വിമാനക്കൂലി പ്രശ്‌നവും പരിഹരിക്കുക. അതിനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂലിയിലാണെങ്കില്‍ നാമമാത്ര വ്യത്യാസം മാത്രം.

സീസണ്‍ സമയത്ത് വന്‍വര്‍ധനയാണ് വ്യോമ മന്ത്രാലയവും ഗവണ്മെന്റ് ഉന്നയിക്കുന്ന ബാലിശമായ വാദങ്ങളും മറ്റും കേട്ട് വാപൊളിച്ചു തിരിച്ചുവരാനുള്ള മനസ്സും ആര്‍ജവവും മാത്രമേ കേരളത്തില്‍ നിന്നുള്ള ഭരണപ്രതിപക്ഷ ജനപ്രതിനിധികള്‍ക്കുള്ളൂ.

3 comments:

Unknown said...

സകല സര്‍വീസ് ഉപഭോക്തൃ മേഖലകളിലും കുത്തകകള്‍ തകര്‍ന്നിട്ടും മത്സരങ്ങള്‍ മുഴുത്തിട്ടും ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ കുത്തക കൂടുതല്‍ ക്രൗര്യത്തോടെ നില കൊള്ളുകയാണ്.

കൂപന്‍ said...

സുഹൃത്തേ
ഒരു മാധ്യമത്തില്‍ അല്‍പകാലം പ്രവാസി വിഭാഗം
കൈകാര്യം ചെയ്തുണ്ടായ അഭിപ്രായത്തില്‍ പറയട്ടെ
പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും
നിവരൂല്ല. അതു പോലെ തന്നെയാണ് നമ്മുടെ വ്യോമയാന രംഗവും
ഗള്‍ഫിലേക്കും തിരിച്ചും ഔസില്‍ പറക്കാന്‍ മാത്രമേ
നമ്മുടെ മന്ത്രിമാരെക്കൊണ്ട് കൊള്ളുയുള്ളൂ...
അവര്‍ക്ക് വേണ്ടത് പ്രവാസിയുടെ പണം മാത്രമാണെന്ന് അറിയുക

കൂപന്‍

OAB/ഒഎബി said...

ശരി തന്നെ സഗീറെ. കൂപനെ, കുഴലെങ്കിലും വളയില്ലെ?. കാത്തിരിക്കാം നമുക്ക്. ഞങ്ങള്‍ ജിദ്ദക്കാരുടെ ബുദ്ധിമുട്ട് ആറ്ക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല.