Thursday, May 29, 2008

ഖത്തര്‍സേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു



ദോഹ:ഖത്തറിന്റെ കടല്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ തീരസുരക്ഷാസേന പിടികൂടിയ നാലു മലയാളികളടക്കമുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗത്തെയും വിട്ടയച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

സൗദി അറേബ്യയില്‍നിന്നു മത്സ്യബന്ധനത്തിനെത്തിയ ബോട്ടുകളായിരുന്നു അതിര്‍ത്തി ഭേദിച്ചതിന്റെ പേരില്‍ പിടികൂടിയത്. സൗദിയില്‍നിന്നെത്തിയ ബോട്ടുടമകള്‍ അരലക്ഷം ഖത്തര്‍ റിയാല്‍ വീതം പിഴയടച്ചതിന് ശേഷമാണ് ഓരോ ബോട്ടും വിട്ടയച്ചത്. മതിയായ രേഖകളില്ലാത്ത നാലു ബഹ്‌റൈന്‍ ബോട്ടുകളും സൗദിയുടെ ഒരു ബോട്ടുമാണ് വിട്ടുകൊടുക്കാതിരുന്നത്. രേഖകള്‍ ഹാജരാക്കിയാല്‍ ആ ബോട്ടുകളും വിട്ടയക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിന്റെ കടല്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ തീരസുരക്ഷാസേന പിടികൂടിയ നാലു മലയാളികളടക്കമുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗത്തെയും വിട്ടയച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.