Saturday, July 19, 2008

ഖത്തര്‍ വേനല്‍ക്കാല ഉത്സവത്തിന് തിരക്കേറുന്നു



ദോഹ: ഖത്തര്‍ വേനല്‍ക്കാല ഉല്‍സവത്തിന്റെ ഭാഗമായി ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഒന്നര ദശലക്ഷം ഖത്തര്‍ റിയാല്‍ വിലവരുന്ന 240 സമ്മാനങ്ങള്‍ ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിലൂടെ നല്കും. ഉത്സവം വീക്ഷിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.ഓരോ ആഴ്ചയിലും 80 സമ്മാനം വീതമാണ് നല്കുക. 20000, 10000, 5000 ഖത്തര്‍ റിയാല്‍ വീതമാണ് ഓരോ ആഴ്ചയിലും നല്കുന്ന സമ്മാനത്തുക. എന്നാല്‍ ബമ്പര്‍ സമ്മാനത്തുക വെളിപ്പെടുത്താന്‍ സംഘാടകരായ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ കീഴിലുള്ള ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ വിസമ്മതിച്ചു.

ഇതില്‍ പങ്കെടുക്കുന്ന ആയിരം വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും 100 റിയാലിന്റെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും റസ്റ്റോറന്റുകളില്‍ നിന്നും കോഫിഷോപ്പുകളില്‍ നിന്നും 50 റിയാലിന്റെ ഭക്ഷണം കഴിക്കുന്നവര്‍ക്കും ഭാഗ്യപരീക്ഷണത്തിനവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഉത്സവത്തോടനുബന്ധിച്ച് ഹയാത്ത്പ്ലാസ സാധനം വാങ്ങുന്നവര്‍ക്ക് പ്രത്യേകമായി മൂന്നു ഇന്‍ഫിനിറ്റി കാറുകളും മൂന്നുബെഡ്ഡുകളും മൂന്നുചെസ്റ്റുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നല്കും. ജൂലായ് 19, 26, ആഗസ്ത് 5 എന്നീ തീയ്യതികളില്‍ മെഗാ എക്‌സിബിഷന്‍ സെന്ററിലായിരിക്കും നറുക്കെടുപ്പ് നടക്കുക.

ഹയാത്ത്പ്ലാസ, സിറ്റിസെന്റര്‍, ലാന്‍ഡ് മാര്‍ക്ക്, വില്ലാജിയോ, ദി മാള്‍, സെന്റര്‍ പോയിറ്റ് തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറുക.നാലുദശലക്ഷം നറുക്കെടുപ്പ് കൂപ്പണുകളാണ് ടൂറിസം അതോറിറ്റിയുടെ വിവിധ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുക. തികയാതെ വന്നാല്‍ വീണ്ടും പ്രിന്റ് ചെയ്യിക്കുമെന്ന് ഹമാദി പറഞ്ഞു.കട്ടികള്‍ക്കായി ഹംയാന്റെ കഥകള്‍ എന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ തിരക്കഥാകൃത്തും നടനുമായ ഫാലെ അല്‍ഫായിസു സംവിധാനം ചെയ്യുന്ന സംഗീതശില്പം എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും അവതരിപ്പിക്കും.ഖത്തര്‍ റേഡിയോവില്‍ 'ഗുഡ്‌മോണിങ് നേഷന്‍' അവതരിപ്പിക്കുന്ന കലാകാരന്‍ കൂടിയാണ് ഫിയാസു. ഖത്തരികളാണീ നാടകത്തില്‍ വേഷമിടുന്നത്.
അധ്യാപകനൊഴികെയുള്ള മറ്റുള്ളവരെയെല്ലാം അവതരിപ്പിക്കുന്നത് യുവാക്കളും നാലു പെണ്‍കുട്ടികളുമാണ്.

1 comment:

Unknown said...

ഖത്തര്‍ വേനല്‍ക്കാല ഉല്‍സവത്തിന്റെ ഭാഗമായി ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഒന്നര ദശലക്ഷം ഖത്തര്‍ റിയാല്‍ വിലവരുന്ന 240 സമ്മാനങ്ങള്‍ ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിലൂടെ നല്കും. ഉത്സവം വീക്ഷിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.ഓരോ ആഴ്ചയിലും 80 സമ്മാനം വീതമാണ് നല്കുക. 20000, 10000, 5000 ഖത്തര്‍ റിയാല്‍ വീതമാണ് ഓരോ ആഴ്ചയിലും നല്കുന്ന സമ്മാനത്തുക. എന്നാല്‍ ബമ്പര്‍ സമ്മാനത്തുക വെളിപ്പെടുത്താന്‍ സംഘാടകരായ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ കീഴിലുള്ള ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ വിസമ്മതിച്ചു.