Monday, September 8, 2008

എണ്ണവില അഞ്ച് മാസത്തെ കുറഞ്ഞ നിരക്കില്‍

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. വെള്ളിയാഴ്ച നടന്ന വ്യാപാരത്തില്‍ 106.23 ഡോളറാണ് ബാരലിന് വില. ഏപ്രില്‍ നാലിന് ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. ക്രൂഡോയില്‍ വില ഇന്ന് 104.09 ഡോളറാണ്. അമേരിക്കയില്‍ എണ്ണയുടെ ആവശ്യം എറിയതാണ് വിലയിടിവിന് കാരണമായി പറയപ്പെടുന്നത്.

ഗുസ്താവ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ എണ്ണ ഉത്പാദനം 23 ശതമാനവും എണ്ണ ശുദ്ധീകരണം ആറ് ശതമാനവും മരവിച്ചതാണ് ആഗോള വിപണിയില്‍ എണ്ണ വില ഇടിയാന്‍ കാരണം. ജൂലൈ പകുതിയോടെ എണ്ണവില ബാരലിന് 147 ഡോളര്‍ എന്ന റെക്കോര്‍ഡ് ഭേദിച്ച ശേഷമാണ് വിലയിടിവ് ആരംഭിച്ചത്. എന്നാല്‍ ഇതിനിടെ വില ബാരലിന് 100ല്‍ താഴെ ആവാതിരിക്കാന്‍ എണ്ണ ഉദ്പാ‍ദന രാഷ്ട്രങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...