Sunday, November 16, 2008

വീട്ടുജോലിക്കാരുടെ എണ്ണം രണ്ടാക്കണം: ഖത്തറില്‍ വന്‍ പ്രതിഷേധം

ദോഹ: വീട്ടു ജോലിക്കാരുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സ്വദേശികളുടെ വ്യാപക പ്രതിഷേധം. ഒരു വീട്ടു ജോലിക്കാരനെയും ഒരു ഡ്രൈവറെയും മാത്രമെ നിയമിക്കാവു എന്ന് ജനറല്‍ സെക്രട്ടേറിയറ്റ് ഒാഫ് ഡവലപ്മെന്റ് ആന്‍ഡ് പ്ലാനിങ് (ജിസിഡിപി)വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വീട്ടു ജോലിക്കാരായി പ്രവാസികള്‍ വന്‍തോതില്‍ രാജ്യത്തേക്ക് എത്തുന്ന പ്രവണത വര്‍ധിച്ചെന്നും നിലവില്‍ ഇവരുടെ അംഗസംഖ്യ 72,000 കവിഞ്ഞെന്നും ജിസിഡിപിയുടെ കണക്കുകള്‍ പറയുന്നു.

ഏഴംഗങ്ങളുള്ള കുടുംബത്തില്‍ നാലു വീട്ടുജോലിക്കാരെന്നാണു നിലവിലെ അവസ്ഥ. എന്നാല്‍ ജിസിഡിപിയുടെ ഇൌ നിര്‍ദേശത്തിനെതിരെ സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൌണ്‍സിലെ മുന്‍ അംഗം അടക്കം ഒട്ടേറെപ്പേര്‍ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ആറിലധികം കൂട്ടികള്‍ ഉള്ള കുടുംബങ്ങളിലെ കാര്യങ്ങള്‍ രണ്ടു വീട്ടു ജോലിക്കാരെ കൊണ്ടുനിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.

1 comment:

Unknown said...

വീട്ടു ജോലിക്കാരുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സ്വദേശികളുടെ വ്യാപക പ്രതിഷേധം. ഒരു വീട്ടു ജോലിക്കാരനെയും ഒരു ഡ്രൈവറെയും മാത്രമെ നിയമിക്കാവു എന്ന് ജനറല്‍ സെക്രട്ടേറിയറ്റ് ഒാഫ് ഡവലപ്മെന്റ് ആന്‍ഡ് പ്ലാനിങ് (ജിസിഡിപി)വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വീട്ടു ജോലിക്കാരായി പ്രവാസികള്‍ വന്‍തോതില്‍ രാജ്യത്തേക്ക് എത്തുന്ന പ്രവണത വര്‍ധിച്ചെന്നും നിലവില്‍ ഇവരുടെ അംഗസംഖ്യ 72,000 കവിഞ്ഞെന്നും ജിസിഡിപിയുടെ കണക്കുകള്‍ പറയുന്നു.