ദോഹ: ഗള്‍ഫില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്കാന് നടപടി വേണമെന്ന് സൌദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ചേംബര്‍ ഒാഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്മാന് ഷെയ്ഖ് സലാഹ് അബ്ദുല്ല കമാല്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു. 'എല്ലാ രാജ്യങ്ങളിലും പ്രവാസികളുടെ പ്രവേശനം, താമസം, തൊഴില്‍ നല്കല് തുടങ്ങിയ കാര്യങ്ങളിലെല്ലാം നിയമം ഉണ്ട്.
എന്നാല്‍ ഗള്‍ഫ് മേഖലയിലെ യഥാര്‍ഥ പ്രശ്നം പ്രവാസി തൊഴിലാളികളുടെ ശമ്പളം സംബന്ധിച്ച കൃത്യമായ മാനദണ്ഡം ഇല്ല എന്നതാണ്. പ്രതിമാസം 300 റിയാലിന് ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശികള്‍ വരെയുണ്ട്. - അബ്ദുല്ല കമാല്‍ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുവാക്കളുടെ തൊഴിലില്ലായ്മയാണ്. ഇൌ പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ ശ്രമം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
1 comment:
ഗള്‍ഫില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്കാന് നടപടി വേണമെന്ന് സൌദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ചേംബര്‍ ഒാഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്മാന് ഷെയ്ഖ് സലാഹ് അബ്ദുല്ല കമാല്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു. 'എല്ലാ രാജ്യങ്ങളിലും പ്രവാസികളുടെ പ്രവേശനം, താമസം, തൊഴില്‍ നല്കല് തുടങ്ങിയ കാര്യങ്ങളിലെല്ലാം നിയമം ഉണ്ട്.
Post a Comment