ദോഹ: ഫ്രണ് ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ അപേക്ഷകള്‍ നവംബര്‍ 16 നകം സമര്‍പ്പിക്കേണ് ടതായി സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന 7 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റിവലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
യൂത്ത് ഫെസ്റിവലില്‍ പങ്കെടുക്കാനുള്ള അപേക്ഷാഫോമുകള്‍ അതാത് വിദ്യാലയങ്ങളില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാലയങ്ങള്‍ മുഖാന്തിരമാണ് സംഘടന സ്വീകരിക്കുകയെന്നും നവംബര്‍ 15 ന് ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും ഫ്രണ് ട്സ് ഓഫ് തൃശൂര്‍ അറിയിച്ചു.
വ്യക്തിഗത, ഗ്രൂപ്പ് തലങ്ങളിലായി 20 തോളം കലാരൂപങ്ങളിലാണ് ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുക. അതാത് വിഷയങ്ങളില്‍ പ്രഗല്‍ഭരായ മൂന്ന് വിധിനിര്‍ണേതാക്കള്‍ അടങ്ങുന്ന പാനലാണ് വിജയികളെ നിര്‍ണ്ണയിക്കുക. യുവജനോത്സവത്തിന്റെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശിക വിദ്യാലയങ്ങളില്‍ ലഭ്യമാക്കിയിട്ടു.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവല്‍ ഇത്തരത്തില്‍ ഖത്തറില്‍ നടക്കുന്ന ആദ്യ കലോത്സവമാണ്. ഡിസംബര്‍ 16,17,18,19 തീയ്യതികളില്‍ നടക്കുന്ന യൂത്ത്ഫെസ്റിന്റെ വേദി ബിര്‍ളാ പബ്ളിക് സ്കൂള്‍, ദോഹ സിനിമാ ഹാള്‍ എന്നിവയാണ്.
1 comment:
ഫ്രണ് ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ അപേക്ഷകള്‍ നവംബര്‍ 16 നകം സമര്‍പ്പിക്കേണ് ടതായി സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന 7 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റിവലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
Post a Comment