Tuesday, November 11, 2008

ഇറാനും റഷ്യയും ഖത്തറും വാതക സഹകരണ യോ‍ഗം നളെ ദോഹയില്‍

ദോ‍ഹ:ഇറാനും റഷ്യയും ഖത്തറും വാതക സഹകരണവുമായി ബന്ധപ്പെട്ടു ദോഹയില്‍ നാളെ(വ്യാഴം) യോഗം ചേരും. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിനെപ്പോലെ വാതക കയറ്റുമതി രാജ്യങ്ങളുടെ സംഘടന രൂപീകരിക്കുന്നതിനെപ്പറ്റി ഇറാന്‍ വാതക കയറ്റുമതി കമ്പനി (നിജെക്) കഴിഞ്ഞമാസം സൂചിപ്പിച്ചിരുന്നു. വിലനിശ്ചയിക്കല്‍ നയങ്ങളില്‍ രമ്യമായ നിലപാടെടുക്കാന്‍ സംഘടനാ രൂപീകരണം സഹായിക്കുമെന്നാണു നിഗമനം. എന്നാല്‍ ഇതിനെ യുഎസും യൂറോപ്പും എതിര്‍ക്കുന്നു. വിപണിയാണു വില നിശ്ചയിക്കേണ്ടതെന്നാണ് ഇവരുടെ പക്ഷം.

2 comments:

Unknown said...

ഇറാനും റഷ്യയും ഖത്തറും വാതക സഹകരണവുമായി ബന്ധപ്പെട്ടു ദോഹയില്‍ നാളെ(വ്യാഴം) യോഗം ചേരും.

Joker said...

ഇറാനും, ഇറാഖും, അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള ആക്രമണത്തിന് പിന്നിലുള്ള അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ലാക്ക് തന്നെ ഏഷ്യാ പ്രക്യതി വാതക വ്യാപാരമാണ്. അതിനെതിരാണ് ഇതെങ്കില്‍ പിന്നെ യാങ്കി എങ്ങനെ അതിനെ സപ്പോറ്ട്ട് ചെയ്യും ?