Thursday, November 13, 2008

ഖത്തര്‍ 2.5 ദശലക്ഷം ടണ്‍ അധിക പ്രകൃതി വാതകം ഇന്ത്യയ്ക്ക് നല്‍കും

ദോഹ: ഖത്തര്‍ ഇന്ത്യയ്ക്ക് 2.5 ദശലക്ഷം ടണ്‍ ദ്രവീകരിച്ച പ്രകൃതിവാതകം കൂടുതലായി നല്‍കും. 2009 ജൂലായ് മുതലാണിത് നല്‍കുകയെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ വകുപ്പുമന്ത്രിയുമായ അബ്ദുല്ലാ ബിന്‍ ഹമദ് അല്‍ അത്തിയ അറിയിച്ചു.

അഞ്ച് ദശലക്ഷം ടണ്‍ ദ്രവീകരിച്ച പ്രകൃതിവാതകം ഇപ്പോള്‍ പ്രതിവര്‍ഷം ഇന്ത്യക്ക് നല്‍കിവരുന്നുണ്ട്. അടുത്ത ജൂലായ് മുതല്‍ അത് 7.5 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്ന് അദ്ദേഹം ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി മുരളി ദേവ്‌റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു പ്രാദേശിക പത്രത്തിനോട്‌വെളിപ്പെടുത്തി.2.5 ദശലക്ഷം ടണ്‍ കൂടുതല്‍ നല്‍കാനുള്ള ഖത്തറിന്റെ തീരുമാനം ഇന്ത്യയിലെ ദ്രവീകരിച്ച പ്രകൃതിവാതകക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി മുരളി ദേവ്‌റ പറഞ്ഞു.

ഏതാണ്ട് ഏഴു ദശലക്ഷം ടണ്‍ ദ്രവീകരിച്ച പ്രകൃതിവാതകത്തിന്റെ കുറവാണിപ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഗ്യാസ്ഫയേര്‍ഡ് ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് ഖത്തറില്‍ സ്ഥാപിക്കാന്‍ മുരളി ദേവ്‌റ ചര്‍ച്ചാവേളയില്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഫോസ്ഫറിക് ആസിഡ് ധാരാളമുണ്ട്. അത് ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയും. പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ താമസിയാതെ സമ്മേളിക്കും.

1 comment:

Unknown said...

ഖത്തര്‍ ഇന്ത്യയ്ക്ക് 2.5 ദശലക്ഷം ടണ്‍ ദ്രവീകരിച്ച പ്രകൃതിവാതകം കൂടുതലായി നല്‍കും. 2009 ജൂലായ് മുതലാണിത് നല്‍കുകയെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ വകുപ്പുമന്ത്രിയുമായ അബ്ദുല്ലാ ബിന്‍ ഹമദ് അല്‍ അത്തിയ അറിയിച്ചു.