ദോഹ:ഇസ്ലാമിക് ബാങ്കുകള്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കുന്നത് അവയുടെ മൂല്യബന്ധിതവും പരസ്പര സഹകരണത്തില്‍ അധിഷ്ഠിതവും ചൂഷണമുക്തവുമായ ഘടന കൊണ്ടാണെന്ന് ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സീതാരാമന്‍ പ്രസ്താവിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച സാമ്പത്തികമാന്ദ്യം: പ്രശ്നങ്ങളും പ്രതിവിധിയും എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ത്തിയിലും ഊഹത്തിലും അധിഷ്ഠിതമായ മുതലാളിത്ത സാമ്പത്തിക ഘടന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പണം ഒരു ഉപകരണം മാത്രമാണ്. അടിസ്ഥാനപരമായി അത് മറ്റുള്ളവരുമായി പങ്കിടാനുള്ളതാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ലെന്ന ഇസ്ലാമിക തത്വം അതാണ് പഠിപ്പിക്കുന്നത്. ഇസ്ലാമിക ബാങ്കുകളുടെ സ്ഥാനം മുഖ്യധാരാ ധനകാര്യസ്ഥാപനങ്ങള്‍ക്കിടക്കാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അതിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നത് സൂക്ഷ്മമല്ലെന്നും ഊതിവീര്‍പ്പിക്കപ്പെട്ട മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതിന്റെ സ്വാഭാവികമായ അവസ്ഥയിലേക്ക് തിരിച്ചുപോയതാണ് ഇപ്പോള്‍ കാണുന്നതെന്നും വിഷയാവതാരകന്‍ ടി.കെ. എം. ഇഖ്ബാല്‍ പറഞ്ഞു.
ആഗോളീകരണത്തിന്റെ കെടുതിയില്‍പ്പെട്ട ലോകത്തിന്റെ നാനാഭാഗത്തും കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അതാര്‍ക്കും പ്രശ്നമായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ആളുകള്‍ക്ക് പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.കെ. ഉസ്മാന്‍ (ഇന്‍കാസ് പ്രസിഡന്റ്), ഇ.എം. സുധീര്‍ (സെക്രട്ടറി, സംസ്കൃതി) എന്നിവര്‍ സംബന്ധിച്ചു. ഹമീദ് വാണിയമ്പലം മോഡറേറ്ററായിരുന്നു. ടി.കെ.ഖാസിം സ്വാഗതവും പി. ഹനീഫ നന്ദിയും പറഞ്ഞു.
3 comments:
ഇസ്ലാമിക് ബാങ്കുകള്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കുന്നത് അവയുടെ മൂല്യബന്ധിതവും പരസ്പര സഹകരണത്തില്‍ അധിഷ്ഠിതവും ചൂഷണമുക്തവുമായ ഘടന കൊണ്ടാണെന്ന് ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സീതാരാമന്‍ പ്രസ്താവിച്ചു
http://ralminov-mal.blogspot.com/2008/12/blog-post.html
Yes...Islamic Banking is the ultimate solution
Post a Comment