Thursday, December 25, 2008

ദോഹ ആസ്ഥാനം: വാതക ഉത്പാദകരാജ്യങ്ങള്‍ക്ക് സംഘടന

ദോഹ:പ്രകൃതിവാതക ഉത്പാദകരാജ്യങ്ങളുടെ സംഘടന രൂപം കൊണ്ടു. ദോഹയായിരിക്കും സംഘടനയുടെ ആസ്ഥാനം.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുചിന്റെ സാന്നിദ്ധ്യത്തിലാണ് ഒരു ഡസനിലേറെ രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള 'ഗ്യാസ് എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് ഫോറ'ത്തിന് (വാതക കയറ്റുമതി രാജ്യങ്ങളുടെ സമിതി) രൂപം നല്‍കിയത്.

ഒപെക് മാതൃകയിലുള്ള സംഘടനയാണിത്.

പ്രമുഖ പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളായ ഖത്തറും ഇറാനും റഷ്യയുമായിരിക്കും സംഘടനയുടെ ഉന്നതസ്ഥാനത്ത്. വാതക കയറ്റുമതി, ഉത്പാദനം, വില നിജപ്പെടുത്തല്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനം ഈ സമിതിയാണിനി കൈക്കൊള്ളുകയെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ വകുപ്പ് മന്ത്രിയുമായ അബ്ദുല്ലാ ബിന്‍ഹമദ് അല്‍ അത്തിയ പറഞ്ഞു.

2003ലും 2007ലും വാതക ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് ദോഹയാണ് ആതിഥ്യം വഹിച്ചിരുന്നത്. ദോഹയില്‍നിന്നാണ് വാതക ഉത്പാദകരാജ്യങ്ങളുടെ ജനറല്‍ സെക്രട്ടേറിയറ്റിന് രൂപം നല്‍കിയത്. പ്രതിവര്‍ഷം ഖത്തര്‍ 39 ദശലക്ഷം ടണ്‍ വാതകമാണുത്പാദിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനകം ഇത് 77 ദശലക്ഷം ടണ്ണായി ഉയരും.

1 comment:

Unknown said...

പ്രകൃതിവാതക ഉത്പാദകരാജ്യങ്ങളുടെ സംഘടന രൂപം കൊണ്ടു. ദോഹയായിരിക്കും സംഘടനയുടെ ആസ്ഥാനം.