Wednesday, December 24, 2008

നെടുമ്പാശ്ശേരി യൂസേഴ്സ് ഫീ ഉപേക്ഷിക്കണം:സംസ്കാര ഖത്തര്‍

ദോഹ:നെടുമ്പാശ്ശേരിയില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്കാര ഖത്തര്‍ ആവശ്യപ്പെട്ടു.

യൂസേഴ്സ് ഫീ പുന:സ്ഥാപിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസി മലയാളികളോട് കാണിക്കുന്ന നീതി നിഷേധമാണെന്ന് സംസ്കാര ഖത്തര്‍ പ്രസിഡന്റ് അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി പറഞ്ഞു.

യൂസേഴ്സ് ഫീ നിയമ വിരുദ്ധമാണെന്ന് 1995 ല്‍ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതാണ്. അതിനാð സംസ്ഥാന ഗവണ്‍മെന്റില്‍ അനിവാര്യമായ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രവാസി വ്യവസായ പ്രമുഖരും ഷെയര്‍ ഉടമകളും തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

രണ്‍റ്റര വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്‍റ്റി ഒന്നും ചെയ്യാത്ത അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പ്രവാസികള്‍ക്കുള്ള ക്രിസ്മസ്, ന്യൂ ഇയര്‍ സമ്മാനമായാണ് യൂസേഴ്സ് ഫീയെന്നും ഭാരവാഹികള്‍ പരിഹസിച്ചു.

1 comment:

Unknown said...

നെടുമ്പാശ്ശേരിയില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്കാര ഖത്തര്‍ ആവശ്യപ്പെട്ടു.

യൂസേഴ്സ് ഫീ പുന:സ്ഥാപിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസി മലയാളികളോട് കാണിക്കുന്ന നീതി നിഷേധമാണെന്ന് സംസ്കാര ഖത്തര്‍ പ്രസിഡന്റ് അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി പറഞ്ഞു.