Tuesday, December 30, 2008

തീര്‍ത്ഥാടനത്തിലൂടെ ആര്‍ജ്ജിച്ച വിശുദ്ധി കാത്തു സൂക്ഷിക്കുക: അന്‍സാരി

ദോഹ:ഹജ്ജ് തീര്‍ത്ഥാടനത്തിലൂടെ ആര്‍ജ്ജിച്ച വിശുദ്ധിയും അല്ലാഹുവിനോടുള്ള കീഴ്വണക്കവും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കണമെന്ന് മൌലവി അഹ്മദ് അന്‍സാരി ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോയവര്‍ക്ക് ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം.

അല്ലാഹുവും അവന്റെ പ്രവാചനും കാണിച്ചു തന്ന വിധത്തില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ സാധിച്ച ഒരോരുത്തരും ജീവിതത്തിന്റെ നിഖില മേഖലകളിലും അവന്റെ മാര്‍ഗ്ഗ ദര്‍ശനത്തിനനുസരിച്ച് ജീവിക്കണം. ഇതിന് നമുക്ക് മുമ്പിലുള്ള മാര്‍ഗ്ഗം ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ പഠനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അഡ്വ.ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട, ഡോ.അബ്ദുല്‍അഹദ് മദനി, അബ്ദുല്‍ലത്തീഫ് നല്ലളം തുടങ്ങിയവര്‍ സംസാരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹജ്ജ് തീര്‍ത്ഥാടനത്തിലൂടെ ആര്‍ജ്ജിച്ച വിശുദ്ധിയും അല്ലാഹുവിനോടുള്ള കീഴ്വണക്കവും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കണമെന്ന് മൌലവി അഹ്മദ് അന്‍സാരി ആവശ്യപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോയവര്‍ക്ക് ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം.