Saturday, December 20, 2008

ഖത്തര്‍ കേരളീയത്തിന് ഇന്ന് സമാപനം

ദോഹ:ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ നലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "ഖത്തര്‍ കേരളീയം 2008'' ഇന്ന് സപാപിക്കും.

കഴിഞ്ഞ 18ആം തിയതി വൈകു: 4 മണിക്ക് എക്സിബിഷന്‍ ഉദ്ഘാടനത്തോടു കൂടിയാണ് പരിപാടികള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചത്.

ഖത്തറിന്റെയും കേരളത്തിന്റെയും സംസ്കാരവും ജീവിത രീതികളും പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം ഖത്തറിലെ മലയാളി സമൂഹത്തിന് ഒരു പുതിയ അനുഭവമായിരുന്നു.

മണ്‍പാത്ര നിര്‍മ്മാണം, മുത്തുവാരല്‍, മെയിലാഞ്ചി, ചിത്രപ്രദര്‍ശനം, നിമിഷങ്ങള്‍കൊണ് ടുളള ചിത്രംവരക്കല്‍, വ്യത്യസ്ത മത വിഭാഗങ്ങളുടെ വസ്ത്രരീതികള്‍, പരമ്പര്യ സംഗീത ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ എക്സിബിഷനില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.

വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ എക്സിബിഷനില്‍ സൌജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

18 ആം തിയതി വനിതാസംഗമം 'സാമുദായിക സൌഹാര്‍ദം സ്തീകളുടെ പങ്ക് 'എന്ന വിഷയം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ സീ.ആര്‍. നീലകണ് ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. മോളി എബ്രഹാം, ശോഭനായര്‍, ഫാത്തിമ സൈനുദ്ധീന്‍, സുനില ജോബി, നഹ്യബീവി എന്നിവര്‍ സംസാരിച്ചു.

ഇന്നലെ വെളളിഴായ്ച്ച വൈകീട്ട് 5.15 മുതല്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത നേവലിസ്റും തുഞ്ചന്‍ സ്മാരക ട്രസ്റ് അഡ്മിനിസ്ട്രേറ്ററുമായ കെ.പി. രാമനുണ്ണി., സീ.ആര്‍. നീലകണ് ഠന്‍ കെ. എ ഷഫീഖ്, എന്നിവര്‍ പ്രഭാഷണം നടത്തി.



സമ്മേളന നഗരിയിലെ “തട്ടുകട” സന്ദര്‍ശകര്‍ക്ക് ഒരു പുതിയ അനുഭവമായി

സമാപനത്തോടനുബന്ധിച്ച് ഇന്ന് ശനിയാഴ്ച്ച 'ഹരിത സൈകതം' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും'സ്നേഹഗാഥ'എന്ന നാടകവും 'പുഞ്ചിരിക്കുന്ന പുക്കള്‍' എന്ന ചിത്രീകരണവും അരങ്ങേറും.

1 comment:

Unknown said...

സമാപനത്തോടനുബന്ധിച്ച് ഇന്ന് ശനിയാഴ്ച്ച 'ഹരിത സൈകതം' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും'സ്നേഹഗാഥ'എന്ന നാടകവും 'പുഞ്ചിരിക്കുന്ന പുക്കള്‍' എന്ന ചിത്രീകരണവും അരങ്ങേറും.