Monday, December 29, 2008

ഇസ്രാഈല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

ദോഹ:ഗാസയില്‍ ഇസ്രാഈല്‍ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ നിസ്സംഗത മുതലെടുത്താണ് ശനിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ കടാക്രമണം നടത്തിയതെന്ന് കുറ്റപ്പെടുത്തി.

പ്രശ്നം ചര്‍ച്ച ചെയ്യാനും ഫലസ്തീന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഗാസയില്‍ വീണ്ടും ആക്രമണം നടത്തുമെ ഇസ്രായേലിന്റെ ഭീഷണി അറബ്ലോകത്ത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആയിരങ്ങള്‍ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചത്. അടുത്ത കാലത്ത് നടത്തിയ ഏറ്റവും ശക്തമായ ആക്രമണം കൂടിയാണ്ശനിയാഴ്ച നടന്നത്.

ഫലസ്തീന്‍ സമൂഹത്തിന്റെ നിലനില്‍പിനും പോലും ഇതു ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യോജിച്ച നിലപാടു കൈക്കൊള്ളാനാണ് ഖത്തറിന്‍‌റ്റെ തീരുമാനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയില്‍ ഇസ്രാഈല്‍ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.