Monday, December 29, 2008

ഖത്തര്‍ കെ.എം.സി.സി. മെമ്പര്‍ഷിപ്പ്കാമ്പയിനു തുടക്കമായി

ദോഹ:ഖത്തര്‍ കെ.എം.സി.സി. മെമ്പര്‍ഷിപ്പ് കാമ്പയിനു തുടക്കമായി. ഉദ്ഘാടനം ആക്ടിംങ്ങ് പ്രസിഡണ്ട് കെ.ടി.എ. ലത്തീഫിന്‍‌റ്റെ അധ്യക്ഷതയില്‍ പാണക്കാട്സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ വിവിധ ജില്ലാ പ്രതിനിധികള്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

ജന: സെക്രട്ടറി എസ്.എ.എം. ബഷീര്‍ സ്വാഗതം പറഞ്ഞു. 50 മണ്ഡലം കമ്മിററികളും, എട്ട് ജില്ലാ കമ്മിററികളും, എട്ട് ഏരിയ കമ്മിററികളുമായി പതിനായിരത്തില്‍പരം പ്രവര്‍ത്തകരുള്ള ഖത്തര്‍ കെ.എം.സി.സി. ആദ്യമായാണ്ശാസ്ത്രീയമായ രീതിയില്‍ മെമ്പര്‍ഷിപ്പ്കാമ്പയിന്‍ സംഘടിപ്പിക്കുത്.

കമ്പ്യൂട്ടര്‍ ഡാററാ എന്‍ട്രി കൂടി ഉദ്ദേശിച്ചുള്ള വിവിധോദ്ദേശ്യ മെമ്പര്‍ഷിപ്പ്ഫോറമാണ് വിതരണം ചെയ്യുന്നത്. ഇതുപ്രകാരം ഓരോ അംഗത്തിന്റെയും വ്യക്തിപരവും, കുടുംബപരവും, തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ലഭ്യമാകുന്നതാണ്.

നിലവിലെ മണ്ഡലം/ഏരിയകള്‍ മുഖാന്തിരമായിരിക്കും മെമ്പര്‍ഷിപ്പ്ഫോം വിതരണം ചെയ്യുക. മെമ്പര്‍ഷിപ്പ് ഫീസ് 10 റിയാലായിരിക്കും.

ഖത്തര്‍ കെ.എം.സി.സിയുടെ അഭിമാന പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടിയവര്‍ക്ക് മാത്രമേ മെമ്പര്‍ഷിപ്പ് നല്‍കുകയുള്ളൂ. പുതുതായി അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുവര്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടിയതിനുശേഷം മെമ്പര്‍ ഷിപ്പിന് അപേക്ഷിക്കേണ്ടതാണ്.

നിലവിലെ സോഷ്യല്‍ സെക്യൂരിററി സ്കീം അംഗങ്ങള്‍ ഡിസംബര്‍ 2008 വരെയുള്ള കുടിശ്ശിക അടച്ചു തീര്‍ത്തതിനുശേഷം മാത്രമേ മെമ്പര്‍ഷിപ്പ്അപേക്ഷ പരിഗണിക്കുകയുള്ളൂ. ഏരിയകളില്‍ അംഗത്വം നേടുവരുടെ ക്ളിയറന്‍സ് അതാത് മണ്ഡലം കമ്മിററികളില്‍നിന്ന് നേടേണ്ടതാണ്.

ഒരു മണ്ഡലം കമ്മിററിയില്‍ ചുരുങ്ങിയത് 25 അംഗങ്ങള്‍ ഉണ്ടായിരിക്കണം. മണ്ഡലത്തിലെ ആദ്യ 20 മെമ്പര്‍മാര്‍ക്ക് ജില്ലാ കൌസിലറും ഉണ്ടായിരിക്കുതാണ്. ഓരോ. 50 അംഗങ്ങള്‍ക്കും ഓരോ ജില്ലാ കൌസിലറും ഉണ്ടായിരിക്കുതാണ്. ഓരോ 50 മെമ്പര്‍മാര്‍ക്കും ഒരു സംസ്ഥാന കൌസിലര്‍ എന്ന അനുപാതമായിരിക്കും സ്വീകരിക്കുക.

എല്ലാ മണ്ഡലങ്ങള്‍ക്കും സംസ്ഥാന കൌസിലര്‍ ഉണ്ടായിരിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജില്ലാ/മണ്ഡലം/ഏരിയ ഭാരവാഹികളും സംസ്ഥാന കൌസിലര്‍മാരും നിര്‍ബന്ധമായും ചന്ദ്രിക പത്രത്തിന്റെ ആറ്മാസത്തെ വരിസംഖ്യ അടച്ചതിനുശേഷം മാത്രമേ പ്രസ്തുത സ്ഥാപനങ്ങളിലേക്ക് അര്‍ഹരായിരിക്കുകയുള്ളൂ എന്നും തീരുമാനമെടുത്തിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ കെ.എം.സി.സി. മെമ്പര്‍ഷിപ്പ്കാമ്പയിനു തുടക്കമായി. ഉദ്ഘാടനം ആക്ടിംഗ്പ്രസിഡന്റ്കെ.ടി.എ. ലത്തീഫിന്റെ അധ്യക്ഷതയില്‍ പാണക്കാട്സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ വിവിധ ജില്ലാ പ്രതിനിധികള്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.