Monday, December 29, 2008

കേരള കള്‍ചറല്‍ സെന്റര്‍ ദേശീയ ദിനം സാംസ്കാരിക സമ്മേളനം സമാപിച്ചു

ദോഹ:ആയിരങ്ങള്‍ക്ക്അറിവും ചിന്തയും പക‍ര്‍ന്ന് പ്രശസ്ത പണ്ഡിതനും കോഴിക്കോട് ഖുര്‍ആന്‍ സ്റഡി സെന്റര്‍ ഡയരക്ടറുമായ റഹ്മത്തുല്ല ഖാസിമി മുത്തേടത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണത്തോടെ ഖത്തര്‍ കേരള കള്‍ചറല്‍ സെന്റര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സമാപിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ഖത്തറി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും കച്ചവട പ്രമുഖരുടേയും സാന്നിധ്യം സമ്മേളനത്തെ പ്രൌഢമാക്കി.

ജൈദ മേല്‍പ്പാലത്തിനടുത്തുള്ള ഗവമെന്റ്പ്രിപ്പറേറ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ തണുപ്പിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഖത്തറിന്റെ നാനാഭാഗത്തുനിന്നുമായി സമ്മേളന നഗരിയിലേക്ക്പ്രവഹിച്ചത്. ചരിത്രത്തെ അറിഞ്ഞും മനസ്സിലാക്കിയും അറബി സഹോദരങ്ങളുമായുള്ള ഹൃദയബന്ധം കാത്തുസൂക്ഷിക്കണമെന്നും റഹ്മത്തുല്ല ഖാസിമി പറഞ്ഞു.

അറബ് ജനതയുടെ വിശാല മനസ്കതയും സ്നേഹവായ്പും ഉദാരതയും പ്രവാചകനായ മുഹമ്മദ്മുസ്തഫ(സ) തങ്ങളില്‍ നിന്ന് പകര്‍്കിട്ടിയതാണെന്നും അത്തരം സ്വഭാവ വൈശിഷ്ട്യം നമ്മളുടെ ജീവിതത്തിലും ഉണ്ടാകേണ്ടതുണ്ടെന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ആയത്തുകളെ ഉദ്ധരിച്ചുകൊട്അദ്ദേഹം സമര്‍ത്ഥിച്ചു.

കേരള കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ്എ.വി. അബൂബക്കര്‍ അല്‍ഖാസിമി അദ്ധ്യക്ഷനായിരുന്നു. സ്വാഗത സംഘം മുഖ്യരക്ഷാധികാരി അബൂബക്കര്‍ മഠപ്പാട് സമ്മേളന സന്ദേശം അവതരിപ്പിച്ചു. ട്രാഫിക്ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്നടത്തിയ ഗതാഗത നിയമ ബോധവത്കരണം ഫൈസല്‍ ഹുദൈവി അവതരിപ്പിച്ചു.

ലഫ്. ഹാദി അല്‍ ഹാജിരി പബ്ളിക്റിലേഷന്‍ ഓഫീസര്‍ ആഭ്യന്തര മന്ത്രാലയം ട്രാഫിക്അവര്‍നഡ് ഓഫീസര്‍, ലഫ്റിയാദ്അഹ്മദ്സാഹിബ്, ഖത്തര്‍ ചാരിറ്റിയില്‍ നിന്നുള്ള ഖാലിദ് അഹമ്മദ്ഫഖ്രു, ആദില്‍ അല്‍ മഹ്ദി മീഡിയ വിദഗ്ധന്‍, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൊച്ചു ഗായകന്‍ നാദിര്‍ അബ്ദുസ്സലാം, ഖത്തര്‍ ദേശഭക്തി ഗാനം ആലപിച്ച സദസ്സിന്കുളിര്‍മയായി. സ്വാഗതസംഘം ജനറല്‍ കവീനര്‍ പി.എസ്.എച്ച്. തങ്ങള്‍ സ്വാഗതവും സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആയിരങ്ങള്‍ക്ക്അറിവും ചിന്തയും പക‍ര്‍ന്ന് പ്രശസ്ത പണ്ഡിതനും കോഴിക്കോട് ഖുര്‍ആന്‍ സ്റഡി സെന്റര്‍ ഡയരക്ടറുമായ റഹ്മത്തുല്ല ഖാസിമി മുത്തേടത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണത്തോടെ ഖത്തര്‍ കേരള കള്‍ചറല്‍ സെന്റര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സമാപിച്ചു