Sunday, January 4, 2009

അടുത്ത ബജറ്റില്‍ എണ്ണ വരുമാനം ബാരലിന് 35 ഡോളര്‍ എന്ന കണക്കില്‍:അബ്ദുല്ല ബിന്‍ ഹമദ് ആല്‍അത്തിയ്യ

ദോഹ:അസംസ്കൃത എണ്ണയുടെ ബാരലിന് 35 ഡോളര്‍ ലഭിക്കുമെന്ന് കണക്കാക്കിയായിരിക്കും രാജ്യത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നത്. ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വ്യവസായമന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍അത്തിയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അല്‍ജസീറയുമായുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2008-09 ലെ ബജറ്റ് ബാരലിന് 55 ഡോളര്‍ ലഭിക്കുമെന്ന് കണക്കാക്കിയായിരുന്നു.

അന്തര്‍ദേശീയ വിപണിയില്‍ എണ്ണ വില എവിടെ വരെ എത്തുമെന്ന് പ്രവചിക്കുന്നതില്‍ കാര്യമില്ല. പലഘടകങ്ങളേയും ആശ്രയിച്ചാണ് എണ്ണ വില നിശ്ചയിക്കുന്നത്. വിപണിയിലെ ആവശ്യമനുസരിച്ച് എണ്ണ ഉത്പാദിപ്പിക്കുകയെന്നല്ലാതെ എണ്ണ വിലക്കാര്യത്തില്‍ ഒപെകിന് ഇക്കാര്യത്തില്‍ കാര്യമായ പങ്കില്ല. ആഗോള സാമ്പത്തിക മാന്ദ്യമാണ് എണ്ണയുടെ ആവശ്യം കുറച്ചത്. എണ്ണ വില 20 ഡോളറിലെത്തുമെന്ന പ്രവചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

2008 ലോകമാകെ വന്‍സാമ്പത്തിക തകര്‍ച്ചയാണ് ദൃശ്യമായത്. ഇതില്‍ നിന്ന് കരകയറാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. അതേസമയം അടുത്തമാസം കുവൈത്തില്‍ നടക്കുന്ന അറബ് സാമ്പത്തിക ഉച്ചകോടി ലക്ഷ്യനേടുമെന്ന പ്രതീക്ഷയില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. മാറുന്ന ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക പരിഷ്കരണങ്ങള്‍ വരുത്തുന്നതിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും അറബ് രാജ്യങ്ങള്‍ വന്‍ വീഴ്ചയാണ് വരുത്തുന്നത്. പരസ്പര വിശ്വാസത്തിന്റെ അഭാവവും ലക്ഷ്യം നേടുന്നതിനുള്ള തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അസംസ്കൃത എണ്ണയുടെ ബാരലിന് 35 ഡോളര്‍ ലഭിക്കുമെന്ന് കണക്കാക്കിയായിരിക്കും രാജ്യത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നത്. ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വ്യവസായമന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍അത്തിയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അല്‍ജസീറയുമായുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2008-09 ലെ ബജറ്റ് ബാരലിന് 55 ഡോളര്‍ ലഭിക്കുമെന്ന് കണക്കാക്കിയായിരുന്നു.