Monday, January 12, 2009

ഖത്തറിലെ ബാങ്കുകളില്‍ വായ്പാ തിരിച്ചടവില്‍ വന്‍ കുറവ്

ദോഹ:ഖത്തറിലെ ബാങ്കുകളില്‍ വ്യക്തിഗത വായ്പകളുടെ തിരിച്ചടവു ഗണ്യമായി കുറയുന്നു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ബാങ്കുകള്‍ വാരിക്കോരി നല്‍കിയ വായ്പകളാണു തിരിച്ചടവില്ലാതെ കുമിഞ്ഞു കൂടുന്നത്. പ്രതിസന്ധിയെ തുടര്‍ന്നു ഖത്തറിലെത്തിയ വിദേശത്തു ജോലി ചെയ്തിരുന്നവരാണു തിരിച്ചടവു മുടക്കുന്നവരില്‍ ഏറെയും. എണ്ണ വിലയിലുണ്ടായ ഭീമമായ വര്‍ധന ബാങ്കുകളുടെ വായ്പാശേഷി കഴിഞ്ഞ മാസങ്ങളില്‍ ഏറെ കൂട്ടിയിരുന്നു.

ബാങ്കുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ വായ്പയെടുക്കുന്നവരുടെ ശരിയായ വിവരങ്ങള്‍ തേടാനും ബാങ്കുകള്‍ ശ്രമിച്ചില്ല. വായ്പാ വ്യവസ്ഥകളില്‍ വളരെ ഉദാര സമീപനമായിരുന്നു ബാങ്കുകളുടെത്. വിദേശത്തു ജോലിയുള്ള പലരും അവരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വന്‍തുക വായ്പ കൈക്കലാക്കി രാജ്യം വിട്ടെന്നു കരുതപ്പെടുന്നു. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയ്ക്കു ബാങ്കുകള്‍ തന്നെയാണ് ഉത്തരവാദികളെന്നും കണ്ണടച്ചു വായ്പ നല്‍കിയതില്‍ അവരിപ്പോള്‍ ഖേദിച്ചിട്ടു കാര്യമില്ലെന്നുമാണു സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ ബാങ്കുകളില്‍ വ്യക്തിഗത വായ്പകളുടെ തിരിച്ചടവു ഗണ്യമായി കുറയുന്നു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ബാങ്കുകള്‍ വാരിക്കോരി നല്‍കിയ വായ്പകളാണു തിരിച്ചടവില്ലാതെ കുമിഞ്ഞു കൂടുന്നത്. പ്രതിസന്ധിയെ തുടര്‍ന്നു ഖത്തറിലെത്തിയ വിദേശത്തു ജോലി ചെയ്തിരുന്നവരാണു തിരിച്ചടവു മുടക്കുന്നവരില്‍ ഏറെയും. എണ്ണ വിലയിലുണ്ടായ ഭീമമായ വര്‍ധന ബാങ്കുകളുടെ വായ്പാശേഷി കഴിഞ്ഞ മാസങ്ങളില്‍ ഏറെ കൂട്ടിയിരുന്നു.