Sunday, January 11, 2009
ഗാസ:ഖത്തര്‍ അന്താരാഷ്ട്ര സമ്മേളനവേദിയാവും
ദോഹ:ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്രസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഖത്തര്‍ മനുഷ്യാവകാശ കമ്മിറ്റിയും അറബ് ഡമോക്രസി ഫൗണ്ടേഷനും ശ്രമിക്കുമെന്ന് മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറല്‍ ഡോ. അലി സയ്യിദ് സമൈക്ക് അല്‍ മര്‍റി പറഞ്ഞു.
ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെയും കൂട്ടക്കൊലയ്ക്കെതിരെയും അന്താരാഷ്ട്രസമൂഹം ഉണരണം. പലസ്തീനികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ലോകജനത പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ സമ്മേളനം ഖത്തറില്‍ നടക്കും.
അന്താരാഷ്ട്രതലത്തിലുള്ള സംഘടനകളെ പരമാവധി സമ്മേളനത്തില്‍ പങ്കെടുപ്പിക്കും. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് മേഖലാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലുമുള്ള സംഘടനകളെ ബോധ്യപ്പെടുത്തും.
Subscribe to:
Post Comments (Atom)
1 comment:
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്രസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഖത്തര്‍ മനുഷ്യാവകാശ കമ്മിറ്റിയും അറബ് ഡമോക്രസി ഫൗണ്ടേഷനും ശ്രമിക്കുമെന്ന് മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറല്‍ ഡോ. അലി സയ്യിദ് സമൈക്ക് അല്‍ മര്‍റി പറഞ്ഞു.
Post a Comment