Saturday, January 10, 2009

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: നദാല്‍ പുറത്ത്‌

ദോഹ:ഒന്നാം സീഡും ലോക റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ എക്‌സോണ്‍ മോബിള്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു.

ഖലീഫാ ടെന്നീസ് കോംപ്ലക്‌സില്‍ നടന്ന പോരാട്ടത്തില്‍ ഫ്രഞ്ചുകാരനായ ഗെയ്ല്‍ മോണ്‍ ഫില്‍സാണ് 6-4, 6-4 സ്‌ട്രെയിറ്റ് സെറ്റുകള്‍ക്ക് നദാലിനെ അട്ടിമറിച്ചത്. മികച്ച ഫോമില്‍ കളിക്കാനിറങ്ങിയ നദാലിന് മോണ്‍ഫില്‍സിന്റെ ചെറുത്തുനില്പിനു മുന്നില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

സെമിയില്‍ മോണ്‍ഫില്‍ അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ നേരിടും.റോമിന്റെ വിക്ടര്‍ ഹനേസ്‌ക്കുവിനെ 6-3, 6-2നാണ് റോഡിക്ക് അട്ടിമറിച്ചത്.

രണ്ടുതവണ ഖത്തര്‍ ഓപ്പണ്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ജര്‍മനിയുടെ ഫിലിപ്പ് കോള്‍ച്ചറിബനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒന്നാം സീഡും ലോക റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ എക്‌സോണ്‍ മോബിള്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു.