Sunday, March 28, 2010
എന്‍മകജെ നോവല്‍ സായാഹ്നം എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമായി
ദോഹ:എഫ്.സി.സി ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട എന്‍മകജെ നോവല്‍ സായാഹ്നം കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രവാസ കൈരളിയുടെ ഐക്യദാര്‍ഢ്യമായി. അംബികാസുതന്‍ മാങ്ങാട് രചിച്ച നോവല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള നേര്‍ചിത്രമാണ്.
അബ്ദുല്‍ അസീസ് നല്ലവീട്ടില്‍ നോവല്‍ അവലോകനം നടത്തി. മുതലാളിത്തം ഇരകളെ മാത്രം സൃഷ്ടിക്കുകയാണെന്നും ഇരകളുടെ പുനരധിവാസം മുതലാളിത്തം അവഗണിക്കുകയാണെന്നും ഫോക്ലോറില്‍ പോലും വിഷം കലര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ്.സി.സി ലൈബ്രറി റീഡേഴ്സ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ സോമന്‍ പൂക്കാട് അധ്യക്ഷത വഹിച്ചു. എന്‍മകജെ നേരിട്ട് സന്ദര്‍ശിച്ച ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള സമകാലിക ചിത്രം അവതരിപ്പിച്ചു.
പരിസ്ഥിതിക്കും മനുഷ്യര്‍ക്കും നേരെ നടക്കുന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പ്രചോദനം നല്‍കുന്ന നോവല്‍ തുളുദേശത്തിന്റെ സാംസ്കാരിക വൈവിധ്യം സാഹിത്യസഞ്ചയത്തില്‍ അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സി.ആര്‍. മനോജ്, ഭരത് കുമാര്‍, മന്‍സൂര്‍, ഷബീര്‍അലി, റഫീഖുദ്ദീന്‍ പാലേരി, കെ. സുബൈര്‍ അബ്ദുല്ല, കരുണാകരന്‍ പേരാമ്പ്ര, ശശി ആലപ്പുഴ, പി.എച്ച്. മുഹമ്മദ്, സലിം നടുത്തൊടി, വി.കെ.എം. കുട്ടി, ഫസലുറഹ്മാന്‍ കൊടുവള്ളി, വാസു വാണിമേല്‍, അബ്ദുല്‍ റഷീദ്. സി എന്നിവര്‍ സംസാരിച്ചു. റഫീഖ് മേച്ചേരി സ്വാഗതവും എം.ടി. നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
എഫ്.സി.സി ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട എന്‍മകജെ നോവല്‍ സായാഹ്നം കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രവാസ കൈരളിയുടെ ഐക്യദാര്‍ഢ്യമായി. അംബികാസുതന്‍ മാങ്ങാട് രചിച്ച നോവല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള നേര്‍ചിത്രമാണ്.
Post a Comment