Tuesday, January 13, 2009
ഇന്ത്യന്‍ മീഡിയാ ഫോറം അംബാസിഡര്‍ക്ക് യാത്രയയപ്പ് നല്‍കി
ദോഹ:ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ എം എഫ്-ഖത്തര്‍) ബഹ്റൈനിലേക്ക് സ്ഥലം മാറിപ്പോവുന്ന അംബാസിഡര്‍ ഡോ ജോര്‍ജ്ജ് ജോസഫിന് യാത്രയയപ്പ് നല്‍കി. മന്നായി റൌണ്ടബോട്ടിനരികെയുള്ള താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സാമൂഹിക-ബിസിനസ്സ് രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ടി (ഐ സി ബി എഫ്)ന് കീഴിലുള്ള തൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് 100 പേരെ ചേര്‍ക്കാനുള്ള സാമ്പത്തിക സഹായമാണ് അംബാസിഡര്‍ ഉപഹാരമായി സ്വീകരിച്ചത്.
ലുലു ഖത്തറുമായി സഹകരിച്ച് ഐ എം എഫ് സംഘടിപ്പിച്ച 'ഫോട്ടോ എക്സിബിഷനി'ല്‍ കാണികള്‍ തെരെഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ക്കുടമകളായ ജയന്‍ ഓര്‍മ്മ (ഗള്‍ഫ് ടൈംസ്), എ കെ ബിജുരാജ് (ദോഹ സ്റേഡിയം പ്ളസ്) എന്നിവര്‍ക്ക് ലുലു ഖത്തര്‍ റീജ്യണല്‍ ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു.
ഐ സി സി ജനറല്‍സെക്രട്ടറി ഹബീബൂന്നബി, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്സ് (ഐ എഫ് ഡബ്ള്യു ജെ) ദേശീയ എക്സിക്യുട്ടീവ് അംഗം അഹ്മദ് പാതിരിപ്പറ്റ, ലുലു ഖത്തര്‍ റീജ്യണല്‍ ഡയരക്ടര്‍ മുഹമ്മദ് ആല്‍താഫ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി സന്തോഷ് ചന്ദ്രന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ഐ എം എഫ് ജനറല്‍സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ എം എഫ്-ഖത്തര്‍) ബഹ്റൈനിലേക്ക് സ്ഥലം മാറിപ്പോവുന്ന അംബാസിഡര്‍ ഡോ ജോര്‍ജ്ജ് ജോസഫിന് യാത്രയയപ്പ് നല്‍കി. മന്നായി റൌണ്ടബോട്ടിനരികെയുള്ള താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സാമൂഹിക-ബിസിനസ്സ് രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ചു.
Post a Comment