Saturday, January 31, 2009

ഖത്തര്‍ സാമ്പത്തികസ്ഥിരത നിലനിര്‍ത്തും:ഐ.എം.എഫ്

ദോഹ:പ്രകൃതിവാത വരുമാനം സാമ്പത്തികസ്ഥിരത നിലനിര്‍ത്താന്‍ ഖത്തറിനു സഹായകരമാകുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. 2008ല്‍ 16 % വളര്‍ച്ചയാണ് ഖത്തര്‍ സമ്പദ്വ്യവസ്ഥ രേഖപ്പെടുത്തിയത്. ഖത്തറിലെ വ്യവസായ പ്രമുഖര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തു.

ഖത്തറിന്റെ വിജയകരമായ സാമ്പത്തിക നയമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ ഇത്തരമൊരു റിപ്പോര്‍ട്ട് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വു പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രകൃതിവാത വരുമാനം സാമ്പത്തികസ്ഥിരത നിലനിര്‍ത്താന്‍ ഖത്തറിനു സഹായകരമാകുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. 2008ല്‍ 16 % വളര്‍ച്ചയാണ് ഖത്തര്‍ സമ്പദ്വ്യവസ്ഥ രേഖപ്പെടുത്തിയത്. ഖത്തറിലെ വ്യവസായ പ്രമുഖര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തു.