ദോഹ: ഇന്നാരംഭിച്ച വേള്‍ഡ് മലയാളി കൌണ്‍സിലില്‍ രാജ്യാന്തര സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 പ്രവാസി ഇന്ത്യക്കാരെ ആദരിക്കുന്നു .
ജയിംസ് കെ. ചാക്കോ, മുഹമ്മദ് അലി സൈതുകുഞ്ഞ്, പി.പി. ഫൈസല്‍, ഡേവിസ് ഇടക്കളത്തൂര്‍ (ബിസിനസ്), ഡോ. മോഹന്‍ തോമസ്, മുഹമ്മദ് ഈസ (സാമൂഹികക്ഷേമം), കെ.പി. അബ്ദുല്‍ ഹമീദ് (വിദ്യാഭ്യാസം) എന്നിവരെയും ഇന്ത്യന്‍ സംസ്കാരം പ്രചരിപ്പിക്കുന്നത് കെ.എം. വര്‍ഗീസ്, ഖത്തറിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ സംഭാവനയ്ക്ക് ഡോ. വി.കെ. മോഹനന്‍, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ആതുരസേവന മേഖലയില്‍ നല്‍കിയ സംഭാവനയ്ക്ക് ഡോ. കെ.സി. ചാക്കോ, ഇന്ത്യന്‍ സമൂഹത്തിനുള്ള സേവനത്തിന് ആര്‍. സീതാരാമന്‍ എന്നിവരെയുമാണ് ആദരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വെച്ചായിരിക്കും ഈ ആദരിക്കല്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ന് വൈകീട്ട് 5.30നു ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വ്യവസായമന്ത്രി എളമരം കരീം മുഖ്യാതിഥിയായിരിക്കും.
നാളെ രാവിലെ ഒന്‍പതിന് സാഹിത്യ, മാധ്യമ സെമിനാറും രണ്ടിന് ’കേരള വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്ത സാധ്യതകള്‍ ചര്‍ച്ചയും നടക്കും. കേരളത്തില്‍നിന്നുള്ള മന്ത്രിമാരും നയതന്ത്ര, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. 4.30 നു സമാപന സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം












1 comment:
ഇന്നാരംഭിച്ച വേള്‍ഡ് മലയാളി കൌണ്‍സിലില്‍ രാജ്യാന്തര സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 പ്രവാസി ഇന്ത്യക്കാരെ ആദരിക്കുന്നു .
Post a Comment