Friday, January 30, 2009

തൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല:ഖത്തര്‍ തൊഴില്‍മന്ത്രി

ദോഹ:സാമ്പത്തിക പ്രതിസന്ധി ഖത്തറിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നുംതൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല:ഖത്തര്‍ തൊഴില്‍മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ ഹസന്‍ അദ്ദൂസരി പറഞ്ഞു.

പ്രത്യാഘാതം ഏറ്റവും കുറഞ്ഞ തോതില്‍ ബാധിച്ച രാജ്യം ഖത്തറാണെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കിടെ കമ്പനികള്‍,ബാങ്കുകള്‍,റിയല്‍ എസ്റേറ്റ്, വ്യവസായ, സേവനമേഖലകളിലെ ചെറുകിട കമ്പനികള്‍ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

പ്രമുഖ കമ്പനികളും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ചില പ്രധാന പദ്ധതികള്‍ റദ്ദാക്കിയതിനാല്‍ അനവധി തൊഴിലാളികളെ അടിയന്തരമായി പിരിച്ചുവിട്ട കമ്പനികളുണ്ട്. ഇക്കാര്യം പുറത്തുപറയാന്‍ കമ്പനികള്‍ തയാറാവുന്നില്ല.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സാമ്പത്തിക പ്രതിസന്ധി ഖത്തറിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നുംതൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല:ഖത്തര്‍ തൊഴില്‍മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ ഹസന്‍ അദ്ദൂസരി പറഞ്ഞു.