ദോഹ:ഗാസയില്‍ ഇസ്രായേല്‍ ആക്രമണം പതിനൊന്ന് ദിവസം പിന്നിട്ട പശ്ചാതലത്തില്‍ അറബ് ലീഗ് ഉച്ചകോടി ഉടന്‍ ചേരണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ആവശ്യപ്പെട്ടു. അറബ് ജനത നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നതിന്റെ മിനിമമാണ് യോജിച്ച നിലപാട് രൂപപ്പെടുത്താനുള്ള ഉച്ചകോടിയെന്ന് അല്‍ജസീറ ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ അമീര്‍ പറഞ്ഞു.
അധിനിവേശശക്തിക്കെതിരില്‍ സുദൃഢമായി നിലകൊള്ളുന്ന ഗാസയെ സഹായിക്കാന്‍ വിലപ്പെട്ടത് നല്‍കാനും ഗൌരവമാര്‍ന്ന നീക്കങ്ങള്‍ നടത്താനും അറബ് രാജ്യങ്ങള്‍ തയാറാകണം. നാടിന്റെ മോചനത്തിന് ജീവാര്‍പ്പണം ചെയ്ത രക്തസാക്ഷികളോടുള്ള ബാധ്യത നാം മറന്നുകളയരുത്.നീതിപൂര്‍വകമായ സമാധാനമാണ് ഖത്തര്‍ ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.
ഇച്ഛാശക്തയുണ്ടെങ്കില്‍ ഉച്ചകോടി ചേര്‍ന്ന് ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കാനാവും. ഉച്ചകോടിക്കു പകരം രക്ഷാസമിതിയെ സമീപിക്കുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ അഭാവമാണ്. ആര്‍ജവമുള്ള നിലപാടെടുക്കാന്‍ തയാറാകത്തപക്ഷം അന്താരാഷ്ട്ര സമൂഹം നമുക്ക് ചെവിതരില്ല. അതിനാലാണ് ഉച്ചകോടി ആവശ്യം വീണ്ടും ഉന്നയിക്കുന്നതെന്നും തീരുമാനമെടുക്കേണ്ടത് അറബ് നേതാക്കളാണെന്നും അമീര്‍ വ്യക്തമാക്കി.
1 comment:
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം പതിനൊന്ന് ദിവസം പിന്നിട്ട പശ്ചാതലത്തില്‍ അറബ് ലീഗ് ഉച്ചകോടി ഉടന്‍ ചേരണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ആവശ്യപ്പെട്ടു. അറബ് ജനത നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നതിന്റെ മിനിമമാണ് യോജിച്ച നിലപാട് രൂപപ്പെടുത്താനുള്ള ഉച്ചകോടിയെന്ന് അല്‍ജസീറ ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ അമീര്‍ പറഞ്ഞു.
Post a Comment