Sunday, January 4, 2009

മക്കളെ വളര്‍ത്തുന്നതില്‍ അതീവ സൂക്ഷ്മത പുലര്‍ത്തണം:മൌലവി അഹ്മദ് അന്‍സാരി

ദോഹ: മക്കളെ ദീനി ചിട്ടയില്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് സമൂഹത്തില്‍ ഇന്നു കാണുന്ന സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മൌലവി അഹ്മദ് അന്‍സാരി അഭിപ്രായപ്പെട്ടു.

എം ജി എം ഖത്തറിന്റെ അബൂഹമൂര്‍ മേഖല ദാറുസ്സലാമില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തില്‍ ഒന്നാം പ്രതികള്‍ മാതാപിതാക്കള്‍ തന്നെയാണ്. മക്കളെ അവരുടെ പാട്ടിന് വിടുന്നതില്‍ നിന്ന് പിന്‍മാറുകയും അവര്‍ക്ക് ശരിയായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം.

ഇന്ന് പല കുടുംബങ്ങളിലും കാണുന്ന അസ്വസ്ഥതകള്‍ക്കും അസാമാധാനത്തിനും കാരണം വിശ്വാസികള്‍ പരസ്പരം മിത്രങ്ങളാണെന്ന ബോധം നഷ്ടപ്പെട്ടതിനാലാണ്. ഇതുണ്ടാകണമെങ്കില്‍ ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ കഴിയൂ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ വികെ ഹൈദരലി സ്വാഗതവും കെ സലീം നന്ദിയും പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മക്കളെ ദീനി ചിട്ടയില്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് സമൂഹത്തില്‍ ഇന്നു കാണുന്ന സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മൌലവി അഹ്മദ് അന്‍സാരി അഭിപ്രായപ്പെട്ടു. എം ജി എം ഖത്തറിന്റെ അബൂഹമൂര്‍ മേഖല ദാറുസ്സലാമില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.