ദോഹ:കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കു ജനകീയ സമരത്തിന് ഖത്തറില്‍ നിന്നും പിന്തുണ.മദ്യം നിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവകാശം നല്‍കിയ പഞ്ചായത്ത് നഗരപാലികാ നിയമത്തിലെ 232 , 447 എന്നീ വകുപ്പുകള്‍ പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കണ്ണൂരില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് സമരം മലപ്പുറത്ത് ആരംഭിക്കുന്നത്.
ജനകീയ സമരത്തിന്റെ ആവശ്യം പരിഗണിച്ച് കേരളത്തെ മദ്യവിമുക്തമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എം.അബ്ദുള്‍ഹമീദ് (എഫ്.സി.സി) , കെ.കെ.അബൂബക്കര്‍ (ഖത്തര്‍ മുസ്ലീം ഇസ്‌ലാഹി സെന്റര്‍) , സി.കെ.ഹുസൈന്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍) , നൌഷാദ് ബിന്‍ അലി (ഐ.ഐ.എ) , പി.എ. മുഹമ്മദ് സാക്കിര്‍ (ഐ.വൈ.എ) , പി.എ.ഷാഹുല്‍ ഹമീദ് തങ്ങള്‍ (കെ.എം.സി.സി) , ഹുസൈന്‍ കടമണ്ണ ( മംവാഖ്) , വി.കെ.എം.കുട്ടി (സംസ്കാര ഖത്തര്‍) , എം.ഉസ്മാന്‍ (ഐ.എം.സി.സി),സുബൈര്‍ വാഴപ്പുറം(പൈത്യകം കലാസാഹിത്യ സമിതി) , അമാനുള്ള വടക്കാങ്ങര , എം.ടി.നിലമ്പൂര്‍ , റഫീഖ് മേച്ചേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
1 comment:
കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കു ജനകീയ സമരത്തിന് ഖത്തറില്‍ നിന്നും പിന്തുണ.മദ്യം നിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവകാശം നല്‍കിയ പഞ്ചായത്ത് നഗരപാലികാ നിയമത്തിലെ 232 , 447 എന്നീ വകുപ്പുകള്‍ പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കണ്ണൂരില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് സമരം മലപ്പുറത്ത് ആരംഭിക്കുന്നത്.
Post a Comment