Tuesday, January 20, 2009

ഇന്‍കാസ് ഗാസ ഫണ്ട് കൈമാറി

ദോഹ:ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്സ് സൊസൈറ്റി (ഇന്‍കാസ്) ശേഖരിച്ച ഗാസ ഫണ്ട് ഖത്തര്‍ ചാരിറ്റിയ്ക്ക് കൈമാറി.

ഇന്‍കാസ് പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികകളില്‍ നിന്നും ശേഖരിച്ച 50,000 റിയാലിന്റെ ചെക്ക് ഇന്‍കാസ് മുഖ്യ രക്ഷാധികാരി അഡ്വ. സികെ മേനോന്‍ ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് ആല്‍ഫഖ്റുവിന് കൈമാറി.

ചടങ്ങില്‍ ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേകൂറ്റ്, വൈസ് പ്രസിഡന്റ് അബു കാട്ടില്‍ ട്രഷറര്‍ മുഹമ്മദലി പൊന്നാനി എന്നിവര്‍ സംബന്ധിച്ചു.

ഗസ്സയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ വേതനം നീക്കി വച്ച ഇന്‍കാസ് പ്രവര്‍ത്തകരെ ഖാലിദ് ആല്‍ഫഖ്റു അഭിനന്ദിച്ചു. ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയ ആദ്യ പ്രവാസി സംഘടനയാണ് ഇന്‍കാസ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്സ് സൊസൈറ്റി (ഇന്‍കാസ്) ശേഖരിച്ച ഗാസ ഫണ്ട് ഖത്തര്‍ ചാരിറ്റിയ്ക്ക് കൈമാറി.