Tuesday, January 13, 2009

ഗാസ:ഖത്തര്‍,ബഹ്റൈന്‍ നിലപാടില്‍ മാറ്റമില്ല

ദോഹ:ഗാസയിലെ ഇസ്രയേല്‍ ആക്രമണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ അറബ് മന്ത്രിതല യോഗം ഉടന്‍ ചേരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഖത്തര്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണം തുടരുന്ന സന്ദര്‍ഭത്തിലാണിത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറബ് മന്ത്രിതല സമിതി ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ദോഹയിലെ ഇസ്രയേല്‍ ട്രേഡ് ഒാഫിസ് അടച്ചുപൂട്ടില്ലെന്നു ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി വ്യക്തമാക്കി .ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിക്കുന്ന പക്ഷം ഖത്തര്‍ അതു പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റേതു യുദ്ധക്കുറ്റമാണെന്നു സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുവാലം ആരോപിച്ചു. ഇസ്രയേലിന്റെ നടപടികള്‍ അവസാനിപ്പിക്കാനുള്ള രാജ്യാന്തര നയതന്ത്രശ്രമങ്ങള്‍ക്കു ബഹ്റൈന്‍ സര്‍ക്കാറും പിന്തുണ ആവര്‍ത്തിച്ചു.

ഗാസയില്‍ നാശം വിതയ്ക്കാന്‍ ഇസ്രയേല്‍ നടത്തുന്ന കടുത്ത നടപടികളെ യുഎഇ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാന്‍ അപലപിച്ചു. പലസ്തീന്‍ ജനതയ്ക്ക് എല്ലാ നിലകളിലും ദുരിതാശ്വാസസഹായങ്ങള്‍ നല്‍കുമെന്നു സൌദി ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. സയീദ് അല്‍ ഒബാരി അല്‍ ഹരിതി അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയിലെ ഇസ്രയേല്‍ ആക്രമണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ അറബ് മന്ത്രിതല യോഗം ഉടന്‍ ചേരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഖത്തര്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണം തുടരുന്ന സന്ദര്‍ഭത്തിലാണിത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറബ് മന്ത്രിതല സമിതി ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.