Monday, January 5, 2009

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യവുമായി ഉല്‍പന്ന ബഹിഷ്കരണം വ്യാപകമാവുന്നു

ദോഹ:ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യവുമായി ഗള്‍ഫിലുടനീളം ഉല്‍പന്ന ബഹിഷ്കരണം വ്യാപകമാവുന്നു. ഇസായേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിലുകള്‍ പ്രചരിക്കുകയാണ്.

അതിനിടെ, ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് മൌനം തുടരുന്നതിനെതിരെയും കടുത്ത വിമര്‍ശമുയരുന്നുണ്ട്. ഒബാമ മൌനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പത്രങ്ങള്‍ എഡിറ്റോറിയലും എഴുതിയിരുന്നു.

ഇസ്രായേലിന്റെയും അവരെ സഹായിക്കുന്ന അമേരിക്കയുടെയും ഡെന്മാര്‍ക്കിന്റെയും ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ദിവസം വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ്, അമേരിക്കന്‍-ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. ഇമെയിലുകള്‍ കിട്ടിയ പലരും അത് തങ്ങളുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ അയക്കുന്നുമുണ്ട്.

ബഹിഷ്കരിക്കേണ്ട ഉല്‍പന്നങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം, പ്രതിഷേധത്തിന് ആക്കംകൂട്ടാന്‍, ഇസ്രായേലിന്റെ ബോംബേറില്‍ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങളും അറ്റാച്ച് ചെയ്താണ് പലരും ഇമെയിലുകള്‍ അയക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമൊക്കെയുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യവുമായി ഗള്‍ഫിലുടനീളം ഉല്‍പന്ന ബഹിഷ്കരണം വ്യാപകമാവുന്നു. ഇസായേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിലുകള്‍ പ്രചരിക്കുകയാണ്.

അതിനിടെ, ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് മൌനം തുടരുന്നതിനെതിരെയും കടുത്ത വിമര്‍ശമുയരുന്നുണ്ട്. ഒബാമ മൌനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പത്രങ്ങള്‍ എഡിറ്റോറിയലും എഴുതിയിരുന്നു.

ഇസ്രായേലിന്റെയും അവരെ സഹായിക്കുന്ന അമേരിക്കയുടെയും ഡെന്മാര്‍ക്കിന്റെയും ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ദിവസം വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തിരുന്നു.

Malayali Peringode said...

ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂന്നു നല്‍കാതെ, കുടിവെള്ളം നല്‍കാതെ കഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിന്റെയും ഇസ്‌റാഈലിനെ സഹായിക്കുന്നവരുടെയും ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നമുക്കും പ്രതിഷേധിക്കാം....

saa said...

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.

ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.

യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?

സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.

വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?

കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.

ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.

ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.

ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.

മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീതി ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.