Wednesday, January 21, 2009

ഖത്തറില്‍ വിവാഹവൈദ്യ പരിശോധന കര്‍ശനമാക്കുന്നു

ദോഹ:ഖത്തറില്‍ വിവാഹതതിനു മുമ്പുളള വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നു. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, പാരമ്പര്യ രോഗങ്ങള്‍ എന്നിവ കണ്ടെത്തുകയാണു ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന പരിശോധന രണ്ടു മാസത്തിനകം ആരംഭിക്കും.

ലബോറട്ടറി അടക്കമുള്ള അത്യാവശ്യ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും പരിശോധനകള്‍ക്കായി ജനങ്ങളെ ബോധവല്‍കരിക്കാന്‍ വേണ്ട പരസ്യങ്ങളും മറ്റും നല്‍കാന്‍ ഏതാനും ദിവസം കൂടിയെടുക്കും.

രണ്ടു ദിവസത്തിനകം ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ ഘാലിയ ബിന്‍ത് മുഹമ്മദ് അല്‍താനിയെ കണ്ടു പദ്ധതി ആരംഭിക്കുന്ന തിയതി തീരുമാനിക്കുമെന്നു പ്രീ മാരിറ്റല്‍ ടെസ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അഹമ്മദ് നജി പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ വിവാഹതതിനു മുമ്പുളള വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നു. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, പാരമ്പര്യ രോഗങ്ങള്‍ എന്നിവ കണ്ടെത്തുകയാണു ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന പരിശോധന രണ്ടു മാസത്തിനകം ആരംഭിക്കും.

- സാഗര്‍ : Sagar - said...

വളരെ നല്ല ഒരു തീരുമാനം.. ഇത് ഇന്ത്യയിലും നടപ്പാക്കണ്ടതാണ്.. 2 ദിവസം മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (പരസ്യം അല്ല ഉദ്ദേശ്യം)