Monday, January 12, 2009

ഇസ്രയേല്‍,യുഎസ് ഉല്‍പന്ന ബഹിഷ്കരണം ഗള്‍ഫില്‍ വ്യാപകമാകുന്നു

ദോഹ:ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍, യുഎസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അറബ് ലോകത്ത് വ്യാപിക്കുന്നു.

ഇ മെയിലും എസ്എംഎസും വഴിയും ബഹിഷ്കരണാഹ്വാനം നടക്കുന്നുണ്ട്. പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി കഴിഞ്ഞ ദിവസം നടത്തിയ ബഹിഷ്കരണാഹ്വാനത്തിന് വലിയ പിന്തുണയാണു ലഭിച്ചത്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഡാനിഷ് പത്രം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് മുന്‍പ് ഗള്‍ഫിലെങ്ങും ഡാനിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. ഇതുമൂലം കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഡെന്‍മാര്‍ക്കിനുണ്ടായത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍, യുഎസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അറബ്ലോകത്ത് വ്യാപിക്കുന്നു.

ഇ മെയിലും എസ്എംഎസും വഴിയും ബഹിഷ്കരണാഹ്വാനം നടക്കുന്നുണ്ട്. പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി കഴിഞ്ഞ ദിവസം നടത്തിയ ബഹിഷ്കരണാഹ്വാനത്തിന് വലിയ പിന്തുണയാണു ലഭിച്ചത്.