Monday, January 12, 2009

ആഗോള പ്രതിസന്ധി:ഖത്തറില്‍ ഹോട്ടലുകള്‍ ‍നിരക്കു വെട്ടിക്കുറയ്ക്കുന്നു

ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇടപാടുകാരെ നഷ്ടപ്പെടാതിരിക്കാന്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നു. വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ 10 മുതല്‍ 30 ശതമാനം വരെ നിരക്കിളവു പ്രഖ്യാപിക്കുമെന്നാണു കണക്കു കൂട്ടല്‍.

സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ മേഖലയെ ബാധിച്ചിട്ടില്ലെന്നും മുന്‍കരുതലെന്ന നിലയിലാണു നിരക്കു കുറയ്ക്കലെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഹോട്ടലിനു പുറമെ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഓപ്പറേറ്റര്‍മാരും നിരക്കുകളില്‍ കുറവു വരുത്താനിടയുണ്ടെന്നറിയുന്നു. ഇതര രാജ്യങ്ങളെ അപേക്ഷിച്ചു ഖത്തറിലെ ഹോട്ടലുകളെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നാണു വിലയിരുത്തല്‍.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇടപാടുകാരെ നഷ്ടപ്പെടാതിരിക്കാന്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നു. വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ 10 മുതല്‍ 30 ശതമാനം വരെ നിരക്കിളവു പ്രഖ്യാപിക്കുമെന്നാണു കണക്കു കൂട്ടല്‍.

Rejeesh Sanathanan said...

അപ്പോള്‍ ശാപ്പാടിന് കാശു കുറയും അല്ലേ....:)