Tuesday, January 13, 2009

മൂന്നു പുതിയ മ്യൂസിയങ്ങള്‍ ആരംഭിക്കും



ദോഹ:മൂന്നു പുതിയ മ്യൂസിയങ്ങള്‍ കൂടി ഖത്തറില്‍ നിര്‍മ്മിക്കും. ഖത്തര്‍ മ്യൂസിയംസ് അഥോറിറ്റിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഫോട്ടോഗ്രാഫി മ്യൂസിയം, ആധുനിക സമകാലിക അറബ് ആര്‍ട്ട് മ്യൂസിയം എന്നിവയ്ക്കു പുറമെ ഓറിയന്റലിസത്തെ കുറിച്ച് വിശദമാക്കുന്ന മ്യൂസിയം കൂടിയാണ് പദ്ധതിയിലുള്ളത്. പ്രിറ്റ്സെര്‍ സമ്മാനം നേടിയ വാസ്തുശില്പികളായ ഹെര്‍സോഗും ദെ മ്യുറോണുമാണ് രൂപകല്‍പ്പന ചെയ്യുന്നത്.

വിശ്വ പ്രശസ്ത വാസ്തു ശില്‍പ്പി ഐ എം പെയ് രൂപകല്‍പ്പന ചെയ്ത അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക് ആര്‍ട് മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചതിനു പിറകെയാണ് ഈ പ്രഖ്യാപനം. അതേ സമയം ജീന്‍ നൌവല്‍ രൂപകല്‍പ്പന നിര്‍വ്വഹിക്കുന്ന ദേശീയ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതി മ്യൂസിയംസ് അഥോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മ്യൂസിയംസ് അഥോറിറ്റി ട്രസ്റീസ് ബോര്‍ഡ് ചെയര്‍പെഴ്സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതികള്‍ക്ക് മൂര്‍ത്തഭാവം നല്‍കുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മൂന്നു പുതിയ മ്യൂസിയങ്ങള്‍ കൂടി ഖത്തറില്‍ നിര്‍മ്മിക്കും. ഖത്തര്‍ മ്യൂസിയംസ് അഥോറിറ്റിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഫോട്ടോഗ്രാഫി മ്യൂസിയം, ആധുനിക സമകാലിക അറബ് ആര്‍ട്ട് മ്യൂസിയം എന്നിവയ്ക്കു പുറമെ ഓറിയന്റലിസത്തെ കുറിച്ച് വിശദമാക്കുന്ന മ്യൂസിയം കൂടിയാണ് പദ്ധതിയിലുള്ളത്. പ്രിറ്റ്സെര്‍ സമ്മാനം നേടിയ വാസ്തുശില്പികളായ ഹെര്‍സോഗും ദെ മ്യുറോണുമാണ് രൂപകല്‍പ്പന ചെയ്യുന്നത്.