Friday, February 20, 2009

ജെറ്റ് എയര്‍വേയ്സ്:ഗപാഖ് ആശങ്ക പ്രകടിപ്പിച്ചു

ദോഹ:കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിറുത്തുമെന്ന വാര്‍ത്തകളില്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍,ഖത്തര്‍ (ഗപാഖ്) ഒരു വാര്‍ത്താ കുറിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചു.

സീസണ്‍ ആരംഭിക്കുന്ന സമയത്ത് പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ജെറ്റ് എയര്‍വേയ്സ് പോലെ സല്‍പ്പേരുള്ള ഒരു വിമാനക്കമ്പനിക്ക് യോജിച്ചതല്ലെന്ന് ഗപാഖ് ഒരു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പെ ഈ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു ബുക്കു ചെയ്ത ഒട്ടേറെ കുടുംബങ്ങളുടേയും വ്യക്തികളുടേയും അവധിക്കാലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ് ഇക്കാര്യം.

സീസണ്‍ കാലത്ത് കുറഞ്ഞ സമയം കൊണ്ട് മറ്റൊരു ടിക്കറ്റ് ബുക്കു ചെയ്യുന്നത് ക്ക് പ്രയാസം സൃഷ്ടിക്കും. സര്‍വീസ് നടത്തുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്കു ചെയ്ത യാത്രക്കാര്‍ക്ക് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടു സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികളില്‍ ടിക്കറ്റ് എന്‍ഡോഴ്സ് ചെയ്തു കൊടുക്കാന്‍ ജെറ്റ് എയര്‍വേയ്സ് തയ്യാറാവണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിറുത്തുമെന്ന വാര്‍ത്തകളില്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍,ഖത്തര്‍ (ഗപാഖ്) ഒരു വാര്‍ത്താ കുറിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചു.