Friday, February 20, 2009

ഖത്തര്‍-മോണ്ടിനേഗ്രോ ധാരണാ പത്രം ഒപ്പിട്ടു

ദോഹ:ഖത്തറും മോണ്ടിനേഗ്രോയും തമ്മില്‍ സാമ്പത്തിക സാങ്കേതിക നിക്ഷേപ കായിക മേഖലകളില്‍ സഹകരിക്കുന്നനുള്ള നാലു ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.

മോണ്ടനേഗ്രോ വിദേശകാര്യമന്ത്രി മിലോ ഡികാനോവിച്ചും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ധാരണാ പത്രം ഒപ്പു വച്ചത്.

ചര്‍ച്ചയില്‍ സാമ്പത്തിക ധനകാര്യമന്ത്രി യൂസുഫ് ഹുസൈന്‍ കമാലും ഊര്‍ജ്ജ വ്യവസായ സഹമന്ത്രി ഡോ.മുഹമ്മദ് ബിന്‍ സാലഹ് ആല്‍സാദയും ഇതര മന്ത്രിമാരും സംബന്ധിച്ചു. കരാറില്‍ അതാതു മന്ത്രിമാരാണ് ഖത്തറിനു വേണ്ടി ഒപ്പുവച്ചത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറും മോണ്ടിനേഗ്രോയും തമ്മില്‍ സാമ്പത്തിക സാങ്കേതിക നിക്ഷേപ കായിക മേഖലകളില്‍ സഹകരിക്കുന്നനുള്ള നാലു ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.