Monday, February 16, 2009

ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ തട്ടിപ്പിനിരയായി

EXCLUSIVE NEWS

ദോഹ:ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ തട്ടിപ്പിനിരയായതായി സൂചന.

അലി എന്ന മലയാളി നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന തട്ടിപ്പിന് ഇരയായ 40 ഓളം പേരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പരാതിയുമായി ഇന്ത്യന്‍ എംബസിയേ സമീപിച്ചു.

വിസയും,തിരിച്ചറിയല്‍ കാര്‍ഡും കിട്ടി ഒന്നരമാസമായിട്ടും തൊഴില്‍ കരാര്‍ ലഭിക്കാത്തതിഞ്ഞാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സുഫൈര്‍ എന്ന ആളാണ്‌ ഇന്നലെ എംബസിയെ സമീപിച്ചത്.

ഇയാളെ കൊണ്ട് വന്ന അലി എന്ന ആള്‍ ഇപ്പോള്‍ നാട്ടിലാണ്.കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ നാട്ടില്‍ പോയിട്ട്.

സ്പോണ്‍സര്‍ ആരെന്നറിയാത്തതിഞ്ഞാല്‍ നാട്ടില്‍ പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് കിട്ടാന്‍ ഒരു വഴിയും ഇല്ലാതെ വന്ന സഹചര്യത്തിലാണ് ഇയാള്‍ എംബസിയെ സമീപിച്ചത്.

ഇദ്ദേഹത്തിന്റെ പരാതി ക്രിമിനല്‍ ഇന്‍‌വിസ്റ്റിഗേഷനിലേക്ക് കൈമാറിയെന്ന് എംബസി വ്യത്തങ്ങള്‍ അറീച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ തട്ടിപ്പിനിരയായതായി സൂചന.

അലി എന്ന മലയാളി നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന തട്ടിപ്പിന് ഇരയായ 40 ഓളം പേരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പരാതിയുമായി ഇന്ത്യന്‍ എംബസിയേ സമീപിച്ചു.