Monday, February 16, 2009

മാപ്പിളപ്പാട്ട് മത്സരം:സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ:തനിമ കലാസാഹിത്യവേദി ഡിസംബറില്‍ നടത്തിയ നാലാമത് പി.ടി. അബ്ദുറഹ്മാന്‍ സ്മാരക മാപ്പിളപ്പാട്ട് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.എ. വൈസ്പ്രസിഡന്റ് സുബൈര്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി വി.ടി. ഫൈസല്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് പാറക്കടവ് പി.ടി. അനുസ്മരണ പ്രഭാഷണം നടത്തി.

മത്സരവിജയികളായ ബദറുല്‍ മുനീര്‍, റിയാസ് തലശ്ശേരി, ഫിര്‍ദൗസ് വാടാനപ്പള്ളി, നസീര്‍ ദേവര്‍കോവില്‍ എന്നിവര്‍ക്ക് അലി ഇന്റര്‍ നാഷണല്‍ എം.ഡി. മുഹമ്മദ് ഈസ ട്രോഫികള്‍ വിതരണം ചെയ്തു. മത്സര വിജയികള്‍ ഉള്‍പ്പെടെ 12 പേര്‍ പങ്കെടുത്ത ഗാനമേളയുമുണ്ടായിരുന്നു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

തനിമ കലാസാഹിത്യവേദി ഡിസംബറില്‍ നടത്തിയ നാലാമത് പി.ടി. അബ്ദുറഹ്മാന്‍ സ്മാരക മാപ്പിളപ്പാട്ട് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.