Wednesday, February 25, 2009

ഖത്തറില്‍ വീണ്ടും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പിടിയില്‍

ദോഹ:സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നു വീണ്ടും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഖത്തറില്‍ പിടിയിലായതില്‍ ആശങ്ക. സൌദിയില്‍ നിന്ന് ഒന്‍പതു ബോട്ടുകളിലായി മല്‍സ്യബന്ധനത്തിനുപോയ 40 പേരാണു കസ്റ്റഡിയിലായത്.

മിക്കവരും കന്യാകുമാരി സ്വദേശികളാണ്. കഴിഞ്ഞ മേയില്‍ ബഹ്റൈനില്‍ നിന്നുള്ള 20 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഖത്തറില്‍ തടവിലായിരുന്നു. സ്പോണ്‍സര്‍മാര്‍ പിഴയടച്ചതിനെ തുടര്‍ന്നു പലരും സ്വതന്ത്രരായെങ്കിലും രണ്ടുപേര്‍ ഇപ്പോഴും തടവില്‍ തന്നെയാണെന്നും ചില ബോട്ടുകള്‍ വിട്ടുകൊടുത്തിട്ടില്ലെന്നുമാണു സൂചന.

ഇപ്പോള്‍ കസ്റ്റഡിയിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയാലുടന്‍ മോചന നടപടികള്‍ക്കു തയാറെടുക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നു വീണ്ടും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഖത്തറില്‍ പിടിയിലായതില്‍ ആശങ്ക. സൌദിയില്‍ നിന്ന് ഒന്‍പതു ബോട്ടുകളിലായി മല്‍സ്യബന്ധനത്തിനുപോയ 40 പേരാണു കസ്റ്റഡിയിലായത്.