Monday, February 16, 2009

എണ്ണവിലയിടിവ് ഊര്‍ജസുരക്ഷയ്ക്ക് ഭീഷണി:ഖത്തര്‍

ദോഹ:എണ്ണവില ഇടിയുന്നത് ഊര്‍ജസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നു ഖത്തറിന്റെ മുന്നറിയിപ്പ്.

വിലയിടിവ് തുടര്‍ന്നാല്‍ എണ്ണ പര്യവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനും കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കാതെ വരുമെന്നു യുഎസ്-ഇസ്ലാമിക് വേള്‍ഡ് ഫോറത്തില്‍ ഖത്തര്‍ ഉൌര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലെ അല്‍ സദ ചൂണ്ടിക്കാട്ടി.

ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഒട്ടേറെ എണ്ണ സ്രോതസ്സുകള്‍ പര്യവേഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്.

മധ്യപൂര്‍വദേശത്തിന്റെ സുസ്ഥിരതയ്ക്കും ഉൌര്‍ജ സുരക്ഷയ്ക്കും രാജ്യാന്തരസമൂഹം കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഊര്‍ജവിനിയോഗത്തിലൂടെ കാര്‍ബണ്‍ഡൈഓക്സൈഡ് പുറന്തള്ളപ്പെടുന്നതു ലഘൂകരിക്കാനുള്ള ഗവേഷണസംരംഭങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

പ്രതിദിനം 8.6 കോടി വീപ്പ എന്ന ഇപ്പോഴത്തെ ഉത്പാദനത്തോതില്‍നിന്ന് 25 % എങ്കിലും വര്‍ധനയാണു 2030 ആകുമ്പോഴേക്കും പ്രതീക്ഷികുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എണ്ണവില ഇടിയുന്നത് ഊര്‍ജസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നു ഖത്തറിന്റെ മുന്നറിയിപ്പ്.