Thursday, February 26, 2009

വൊഡാഫോണ്‍ ഫൗണ്ടേഷന്‍ ഖത്തറിലും

ദോഹ:ഖത്തറിലും വൊഡാഫോണ്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ അനുമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 വൊഡാഫോണ്‍ ഫൗണ്ടേഷനുകളുണ്ട്. ഈജിപ്ത്, ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക, ഹംഗറി, ന്യൂസീലാന്‍ഡ്, ആസേ്ത്രലിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ വൊഡാഫോണ്‍ ഓപ്പറേഷനല്‍ കമ്പനികളുമായി ഫൗണ്ടേഷനെ ബന്ധപ്പെടുത്തും.

ഖത്തറില്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഒരു ദശലക്ഷം ഖത്തര്‍ റിയാല്‍ കമ്പനി അനുവദിച്ചിട്ടുണ്ടെന്ന് വൊഡാഫോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രഹാം മാഹിര്‍ പറഞ്ഞു.

വൊഡാഫോണ്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പങ്കാളികളാവാനാണ് ഫൗണ്ടേഷന് രൂപം നല്‍കിയത്. മാര്‍ച്ച് ഒന്നിന് ഖത്തറില്‍ വൊഡാഫോണ്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഫണ്ട് ശേഖരണവും തുടങ്ങും. 15 ദശലക്ഷം ഖത്തര്‍ റിയാലാണ് പ്രാഥമികമായി സംഭരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

2002ലാണ് വൊഡാഫോണ്‍ ഗ്രൂപ്പ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. അതിനുശേഷം 625 ദശലക്ഷം ഖത്തര്‍ റിയാല്‍ കമ്പനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിച്ചു. ഫണ്ട്‌ശേഖരണത്തിനും കൈകാര്യം ചെയ്യുന്നതിനും വൊഡാഫോണിന് കര്‍ശനമായ ചില നിബന്ധനകളുണ്ടെന്ന് ഹ്യൂമണ്‍റിസോഴ്‌സ് ഡയറക്ടര്‍ ജാന്‍മൊത്രാന്‍ പറഞ്ഞു.

വൊഡാഫോണ്‍ ഗ്രൂപ്പ് ഫൗണ്ടേഷന്‍ ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ലോകഭക്ഷ്യപരിപാടിയിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. 22 ആഫ്രിക്കന്‍ രാജ്യങ്ങളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗപ്പെടുത്തുന്നുണ്ട്.

1 comment:

Anonymous said...

ഖത്തറിലും വൊഡാഫോണ്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ അനുമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 വൊഡാഫോണ്‍ ഫൗണ്ടേഷനുകളുണ്ട്. ഈജിപ്ത്, ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക, ഹംഗറി, ന്യൂസീലാന്‍ഡ്, ആസേ്ത്രലിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ വൊഡാഫോണ്‍ ഓപ്പറേഷനല്‍ കമ്പനികളുമായി ഫൗണ്ടേഷനെ ബന്ധപ്പെടുത്തും.