Wednesday, February 18, 2009

വൊഡാഫോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ:ഖത്തറില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച രണ്ടാമത്തെ മൊബൈല്‍ കമ്പനിയായ വൊഡാഫോണ്‍ ഉദ്ഘാടനത്തിന്റെ മുന്നോടിയായി പ്രഖ്യാപിച്ച ആയിരം വരിക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കമ്പനിയുടെ പ്രൊമോഷന്‍ പദ്ധതിയാണിത്.

ലോകത്തിലെ പല രാജ്യങ്ങളിലും മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന വൊഡാഫോണിന് പശ്ചിമേഷ്യയിലും നെറ്റ്‌വര്‍ക്കുണ്ട്. ആദ്യത്തെ 1000 ബ്ലോഗ്, കോള്‍സെന്റര്‍, ഇ-മെയില്‍ സര്‍വീസ് സൗകര്യവും ലഭിക്കും. ഈ പ്രൊമോഷന്‍ മെയ് 15വരെ നീണ്ടുനില്‍ക്കും.
വൊഡാഫോണിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഫിബ്രവരി 22നുവരെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം. 70 ഖത്തര്‍ റിയാലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രജിസ്‌ട്രേഷന് അടയേ്ക്കണ്ടത്. 700 ഖത്തര്‍ റിയാല്‍ വിലയുള്ള 1273 മിനിട്ടുനേരം സംസാരിക്കുകയോ 1750 എസ്.എം.എസ്. സന്ദേശമോ അയയ്ക്കാന്‍ കഴിയും. 700 റിയാല്‍ കണക്കാക്കിയാണ് കോളിന്റെയും എസ്.എം.എസിന്റെയും ചാര്‍ജുകള്‍ കുറയ്ക്കുക. ഈ ആനുകൂല്യത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാര്‍ച്ചില്‍ കമ്പനി വിവരമറിയിക്കും.

ആദ്യത്തെ ആയിരം പേരെ ലിംഗം, ഭൂമിശാസ്ത്രം, ദേശീയത, പ്രായം എന്നീ കാര്യങ്ങള്‍ വിലയിരുത്തിയായിരിക്കും തിരഞ്ഞെടുക്കുക. ഈ വരിക്കാരുമായി കമ്പനി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും.

ഖത്തറിലെ ജനങ്ങള്‍ക്ക് ഏറെ പുതുമയുളവാക്കുന്ന അനുഭവമായിരിക്കും വൊഡാഫോണ്‍ ഇതുവഴി സാധ്യമാക്കുക.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച രണ്ടാമത്തെ മൊബൈല്‍ കമ്പനിയായ വൊഡാഫോണ്‍ ഉദ്ഘാടനത്തിന്റെ മുന്നോടിയായി പ്രഖ്യാപിച്ച ആയിരം വരിക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കമ്പനിയുടെ പ്രൊമോഷന്‍ പദ്ധതിയാണിത്.

ലോകത്തിലെ പല രാജ്യങ്ങളിലും മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന വൊഡാഫോണിന് പശ്ചിമേഷ്യയിലും നെറ്റ്‌വര്‍ക്കുണ്ട്. ആദ്യത്തെ 1000 ബ്ലോഗ്, കോള്‍സെന്റര്‍, ഇ-മെയില്‍ സര്‍വീസ് സൗകര്യവും ലഭിക്കും. ഈ പ്രൊമോഷന്‍ മെയ് 15വരെ നീണ്ടുനില്‍ക്കും.
വൊഡാഫോണിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇത് ശരിക്കും മനസ്സിലായില്ല

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇത് ശരിക്കും മനസ്സിലായില്ല

Unknown said...

സുനില്‍ ദാ.......ഇവിടെയൊന്ന് പോയി നോക്കൂ

www.vodafone.com.qa

അപ്പോ എല്ലാം വിശദമായി അറിയാം