Wednesday, February 18, 2009

ക്യൂടെല്‍ മൊബൈലില്‍ ഇനി ടി.വി. ചാനലുകളും കാണാം

ദോഹ:ഖത്തര്‍ ടെലികോം മൊബൈല്‍ സര്‍വീസ് വഴി മൊബൈല്‍ ഫോണില്‍ ടി.വി. സര്‍വീസ് ഏര്‍പ്പെടുത്തുന്നു.

ലോകപ്രശസ്തമായ സ്‌പോര്‍ട്‌സ് ചാനല്‍ ഇ.എസ്.പി.എന്‍. മുഖേനയാണ് പശ്ചിമേഷ്യയില്‍ ഈ സര്‍വീസ് ആദ്യമായി ലഭ്യമാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എസ്.എം.എസ്. വഴി അറബിക്കിലോ, ഇംഗ്ലീഷിലോ ഉള്ള പാക്കേജ് തിരഞ്ഞെടുത്ത് വരിക്കാരാകാന്‍ കഴിയും. അന്താരാഷ്ട്ര പാക്കേജും അറബിക് പാക്കേജും ആയി 23 ചാനലുകളാണ് ലഭിക്കുക. വാര്‍ത്തകളും കായികമത്സരങ്ങളും സാംസ്‌കാരിക പരിപാടികളും വിനോദപരിപാടികളും കുട്ടികളുടെ പരിപാടികളും നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാവും.

മൊബൈല്‍ ടി.വി. സര്‍വീസ് പരിധിയില്ലാത്ത ടെലിവിഷനുകളാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.

ഏതു സമയത്തും എവിടെയും ലഭ്യമാവും. വളരെ നല്ല വിലയില്‍ മുഴുവന്‍ സമയമോ, മുഴുവന്‍ മാസമോ ലഭ്യമാവുന്ന സൗകര്യങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയും.
പ്രതിദിനം ടി.വി. സൗകര്യം അന്താരാഷ്ട്ര ചാനലുകളോ അറബിക് ചാനലുകളോ ലഭിക്കാന്‍ അഞ്ചു റിയാലാണ് ക്യൂ-ട്ടല്‍ ഈടാക്കുക. അന്താരാഷ്ട്രമോ, അറബിക്കോ ചാനലുകള്‍ തിരഞ്ഞെടുത്താല്‍ ഒരു മാസം 49 റിയാല്‍ ചാര്‍ജ് ഈടാക്കും. രണ്ടു പാക്കേജുകളും ഒന്നിച്ചു ലഭിക്കാന്‍ 85 റിയാല്‍ ചാര്‍ജ് വസൂലാക്കും.

അല്‍ജസീറ, സി.എന്‍.എന്‍. ഇന്റര്‍നാഷണല്‍, സി.എന്‍.ബി.സി., ബി.ബി.സി. ഇസ്ലാമിക് (ഇറാഖ്), ഇ.എസ്.പി.എന്‍. യൂറോപ്പ്, എ.ആര്‍.ടി. സ്‌പോര്‍ട്‌സ്, ഏഷ്യ എന്‍നെറ്റ്, ബി. 4 യു. മ്യൂസിക്, അല്‍സഫ്‌വാ, റൊട്ടനാ മൌസിക്ക തുടങ്ങിയ നിരവധി ചാനലുകള്‍ ലഭ്യമാവും-പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ക്യൂട്ടല്‍) ആദല്‍ മുതവയാണീവിവരം വെളിപ്പെടുത്തിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ ടെലികോം മൊബൈല്‍ സര്‍വീസ് വഴി മൊബൈല്‍ ഫോണില്‍ ടി.വി. സര്‍വീസ് ഏര്‍പ്പെടുത്തുന്നു.

ലോകപ്രശസ്തമായ സ്‌പോര്‍ട്‌സ് ചാനല്‍ ഇ.എസ്.പി.എന്‍. മുഖേനയാണ് പശ്ചിമേഷ്യയില്‍ ഈ സര്‍വീസ് ആദ്യമായി ലഭ്യമാക്കുന്നത്.