Monday, March 9, 2009

കാര്‍ റാലി:ഖത്തര്‍ ടീമിന് വിജയം

ദോഹ:മരുഭൂമിയിലെ മണല്‍പരപ്പില്‍ ആവേശം പൊടിപാറിയ കാറോട്ട മല്‍സരത്തില്‍ ഖത്തറില്‍ നിന്നുള്ള ടീമിന് വിജയം.

ഖത്തറിന്റെ നാസര്‍ സാലിഹ് ആല്‍ അത്തിയ്യ നയിച്ച ബര്‍വ റാലി ടീമാണ് ജയിച്ചത്. ഇറ്റലിക്കാരനായ ജിയോവാനി ബെര്‍ണാചിന്നിയാണ് അതിയയ്യുടെ കോ-ഡ്രൈവര്‍. അതിയ്യയുടെ 31 ആം കിരീടവിജയമാണിത്. ജിയോവാന്നിയുടെ മുന്നാമത്തേതും.

മല്‍സരം കടുത്തതായിരുന്നുവെന്നും ചെറിയ കുഴികളും വരമ്പുകളും നിറഞ്ഞ കുവൈത്തിന്റെ മരുപ്രദേശത്തുകൂടിയുള്ള മല്‍സരയോട്ടം ശ്രമകരമായിരുന്നുവെന്നും അതിയ്യ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന കുവൈത്ത് ഇന്റര്‍നാഷനല്‍ കാര്‍ റാലിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 35 കാറോട്ടക്കാരാണ് മല്‍സരിച്ചത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മരുഭൂമിയിലെ മണല്‍പരപ്പില്‍ ആവേശം പൊടിപാറിയ കാറോട്ട മല്‍സരത്തില്‍ ഖത്തറില്‍ നിന്നുള്ള ടീമിന് വിജയം.